കുവൈറ്റിൽ രണ്ട് മാസത്തിനിടെ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 460 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് ആഭ്യന്തര മന്ത്രാലയം റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.
ഈ കൗമാരക്കാരെ പ്രോസിക്യൂഷനിലേക്കും പിന്നീട് കോടതിയിലേക്കും റഫർ ചെയ്യും. ഇവരെ ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിക്കുന്നത് റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്നു, ഇത് ഒഴിവാക്കുന്നതിനായി രക്ഷിതാക്കൾ മക്കൾക്ക് വാഹനം നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BhHBRXSbWIPF93EcrTpEcZ