കുവൈറ്റിലേക്ക് രണ്ടു മാസത്തിനുള്ളിൽ 2000 ഇന്ത്യക്കാരായ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. രണ്ടുവർഷം മുൻപാണ് 2700 ഇന്ത്യൻ നേഴ്സുമാരെ കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിലേക്ക് എത്തിക്കുന്നതിന് കരാർ ഒപ്പിട്ടിരുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം റിക്രൂട്ട്മെന്റ് നടപടികൾ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 700 ഇന്ത്യൻ നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് പൂർത്തിയാക്കിയിരുന്നു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5