കുവൈറ്റിൽ കോവിഡിനെ ചെറുക്കുന്നതിനും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി കോവിഡ് 19 വാക്സിൻ നാലാം ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ ഡോസ് കഴിഞ്ഞ് നാല് മാസം പൂർത്തിയാക്കിയവർക്ക് നാലാമത്തെ ഡോസ് എടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. 50 വയസ്സിന് മുകളിലുള്ളവർക്കും 12 നും 50 നും ഇടയിൽ പ്രായമുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറവുള്ളവർക്കും ഇത് ശുപാർശ ചെയ്യുന്നു. 12 വയസ്സിന് മുകളിലുള്ളവർ ഇതുവരെ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ ആദ്യത്തെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/I8FSZXu0P9mIeju4HGE4om