കള്ളപ്പണം വെളുപ്പിക്കൽ കേസ്; കുവൈത്തിൽ 8 പ്രവാസികൾക്ക് 10 വർഷം തടവ്, രണ്ട് കമ്പനികൾ അടച്ചുപൂട്ടും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ട് പ്രവാസികൾക്ക് 10 വർഷം കഠിനതടവ് വിധിച്ച് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിന്റെ ക്രിമിനൽ കോടതി. പ്രതികൾക്ക് ആകെ 18 ദശലക്ഷം കുവൈത്തി ദിനാർ പിഴയും കോടതി ചുമത്തി. കേസുമായി ബന്ധപ്പെട്ട രണ്ട് വാണിജ്യ കമ്പനികൾക്കും കോടതി 9 ദശലക്ഷം കുവൈത്തി ദിനാർ പിഴ വിധിച്ചു. കൂടാതെ ഇരു കമ്പനികളുടെയും പ്രവർത്തനം സ്ഥിരമായി നിർത്തിവയ്ക്കാനും ഉത്തരവിട്ടു. ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജഡ്ജിമാരായ ഒമർ അൽ മുലൈഫി, അബ്ദുല്ല അൽ ഫലാഹ്, സാലിം അൽ സായിദ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ, രേഖകളിൽ കൃത്രിമം, ആവശ്യമായ ലൈസൻസില്ലാതെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പരിഗണിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗവും ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും നടത്തിയ അന്വേഷണങ്ങൾക്ക് പിന്നാലെയാണ് കേസ് കോടതിയിലെത്തിയത്.
വിധിയുടെ ഭാഗമായി തടവുശിക്ഷയ്ക്കും പിഴയ്ക്കും പുറമെ കേസിൽ ഉൾപ്പെട്ട രണ്ട് കമ്പനികൾക്കും സ്ഥിരമായ അടച്ചുപൂട്ടൽ നേരിടേണ്ടിവരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version