‘പോലീസുകാരനെന്ന്’ പരിചയപ്പെടുത്തി; പ്രവാസിയിൽ നിന്ന് നിന്ന് പണം കവര്‍ന്നു; സംഭവം ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനിരിക്കെ

ഫർവാനിയയിൽ ഇന്ത്യൻ തൊഴിലാളിയെ തടഞ്ഞുനിർത്തി 450 കുവൈത്ത് ദിനാർ കവർന്നതായി പരാതി. പൊലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളും മറ്റൊരാളും ചേർന്നാണ് പണം തട്ടിയെടുത്തതെന്ന് തൊഴിലാളി പൊലീസിന് മൊഴി നൽകി. രണ്ടുപേർ ചേർന്ന് തന്നെ തടഞ്ഞുനിർത്തിയ ശേഷം തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറഞ്ഞു. ഇതിൽ ഒരാൾ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി. തുടർന്ന് ഇയാളെ പരിശോധിക്കുന്നതിനിടെ മറ്റൊരാൾ സമീപത്ത് നിൽക്കുകയായിരുന്നു. പിന്നാലെ ഇരുവരും ചേർന്ന് കൈവശമുണ്ടായിരുന്ന 450 ദിനാർ ബലമായി കൈക്കലാക്കിയ ശേഷം വാഹനത്തിൽ കയറി രക്ഷപ്പെട്ടെന്നാണ് തൊഴിലാളിയുടെ പരാതി. സംഭവത്തിന് തന്റെ ഒരു സഹപ്രവർത്തകൻ ദൃക്‌സാക്ഷിയായിരുന്നുവെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.

ഭാര്യയുടെ ചികിത്സയ്ക്കായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു താനെന്നും യാത്രയ്ക്കാവശ്യമായ ചെലവിനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്നും തൊഴിലാളി പറഞ്ഞു.
സംഭവത്തിൽ കവർച്ചക്കേസ് രജിസ്റ്റർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതിനൊപ്പം സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും കണ്ടെത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് അന്വേഷണ ചുമതല നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version