ശീതകാലം വരുന്നു… പ്രതിരോധം നേരത്തെയാക്കാം! കുവൈത്തിൽ വിന്റർ വാക്സിനേഷൻ ക്യാമ്പയിന് തുടക്കം

കുവൈത്തിൽ ശീതകാലത്ത് പടരുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. ഹിത്തീനിലെ മുബാറക് അൽ ഹസാവി സ്‌പെഷ്യലൈസ്ഡ് ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

സീസണൽ ഇൻഫ്‌ളുവൻസ, ന്യൂമോണിയ എന്നിവയ്‌ക്കെതിരായ വാക്‌സിനുകളാണ് ക്യാമ്പയിന്റെ ഭാഗമായി നൽകുന്നത്. സ്വദേശികൾക്കും വിദേശികൾക്കും വാക്‌സിൻ ലഭ്യമാക്കുന്നതിനായി രാജ്യത്തെ വിവിധ മേഖലകളിലായി 90 ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ വാക്‌സിനേഷന് മുൻഗണന നൽകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശീതകാലത്ത് വ്യാപിക്കുന്ന ശ്വാസകോശ രോഗങ്ങൾ ഗുരുതരമാകുന്നത് തടയാൻ സമയബന്ധിതമായി വാക്‌സിൻ സ്വീകരിക്കുന്നത് സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version