
കുവൈത്തിലെ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ജാബ്രിയയ്ക്ക് എതിർവശത്ത് നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പോകുന്ന പാതയിലാണ് നിയന്ത്രണം. ശനിയാഴ്ച മുതൽ ഈ റോഡിലെ സ്ലോ, മധ്യ ലൈനുകൾ ഭാഗികമായി അടച്ചിടും. സെപ്റ്റംബർ 13 ഞായറാഴ്ച വരെ നിയന്ത്രണം തുടരും.
ഇതോടൊപ്പം, ഇതേ ദിശയിൽ നാലാം റിംഗ് റോഡിലേക്കുള്ള സൈഡ് എക്സിറ്റും അടയ്ക്കും. ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.