തർക്കം കൈയാങ്കളിയായി; ഭാര്യയെ മർദിച്ച കുവൈത്ത് പൗരന് മൂന്ന് മാസം തടവ്!

ഭാര്യയുമായുണ്ടായ തർക്കത്തിനിടെ മർദിച്ച കേസിൽ കുവൈത്ത് പൗരന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് മിസ്‌ഡിമീനർ കോടതി. കുവൈത്തിലെ കുടുംബ പീഡന സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

എന്നാൽ കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി നിർത്തിവച്ചു. ഇതിനായി പ്രതിക്ക് 300 കുവൈത്ത് ദിനാർ ജാമ്യം അനുവദിക്കുകയും ചെയ്തു. നിലവിലുള്ള നിയമനടപടികൾക്ക് വിധേയമായാണ് കോടതി ഉത്തരവ്.

കോടതിവിധി അന്തിമമായി പ്രാബല്യത്തിൽ വന്നതിന് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version