
കുവൈത്തിലേക്ക് പ്രവേശിക്കുന്നതും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നതുമായ യാത്രക്കാരുടെ കൈവശമുള്ള പണം, വിദേശ കറൻസി, സാമ്പത്തിക ആസ്തികൾ, സാമ്പത്തിക രേഖകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു.
3,000 കുവൈത്ത് ദിനാറോ അതിന് തുല്യമായ വിദേശ കറൻസിയോ അതിലധികമോ മൂല്യമുള്ള പണമോ സാമ്പത്തിക ആസ്തികളോ കൈവശമുള്ള യാത്രക്കാർ അവ കസ്റ്റംസ് അധികൃതർക്ക് നിർബന്ധമായും പ്രഖ്യാപിക്കണം. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് ഡിക്ലറേഷൻ സമർപ്പിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം തടയൽ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈറ്റിലേക്ക് എത്തുമ്പോഴും രാജ്യം വിടുമ്പോഴും നിശ്ചിത പരിധിക്ക് മുകളിലുള്ള പണം, വിദേശ കറൻസി, സാമ്പത്തിക ആസ്തികൾ എന്നിവ സംബന്ധിച്ച ഡിക്ലറേഷൻ കൃത്യമായി പൂർത്തിയാക്കണമെന്ന് കസ്റ്റംസ് അധികൃതർ യാത്രക്കാരോട് നിർദേശിച്ചു.