മുടി മുതൽ ഷൂസ് വരെ കർശന നിയന്ത്രണം; കുവൈത്ത് സ്കൂളുകളിൽ പുതിയ ഡ്രസ് കോഡ് വരുന്നു

സർക്കാർ സ്കൂളുകളിലെ അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സർവീസ് ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ വസ്ത്രധാരണവും പെരുമാറ്റവും സംബന്ധിച്ച് പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം നീക്കം തുടങ്ങി. നിലവിൽ പ്രാഥമിക ചട്ടക്കൂട് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്ക് കൈമാറി അഭിപ്രായങ്ങളും നിർദേശങ്ങളും തേടുകയാണ്. പുതിയ നിർദേശപ്രകാരം അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും വൃത്തിയുള്ളതും മാന്യവും പ്രൊഫഷണലുമായ വസ്ത്രധാരണം പാലിക്കണം. പുരുഷ ജീവനക്കാർക്ക് ദിഷ്ദാഷ, ഗുത്ര, അഗൽ എന്നിവയടങ്ങിയ കുവൈത്തി ദേശീയ വേഷമോ ഔപചാരിക/സെമി-ഔപചാരിക സ്യൂട്ടോ ധരിക്കാം. വനിതാ ജീവനക്കാർ വിദ്യാഭ്യാസ അന്തരീക്ഷത്തിന് അനുയോജ്യമായ മാന്യമായ ഔപചാരികമോ സെമി-ഔപചാരികമോ ആയ വസ്ത്രം ധരിക്കണം. സ്പോർട്സ് വസ്ത്രങ്ങൾ, വളരെ ചെറുതോ ശരീരം വെളിപ്പെടുത്തുന്നതോ ആയ വസ്ത്രങ്ങൾ, അമിതമായി ഇറുകിയ വസ്ത്രങ്ങൾ, കീറിയ വസ്ത്രങ്ങൾ എന്നിവ നിരോധിക്കും. ടാറ്റൂകൾ ഉണ്ടെങ്കിൽ അവ മറയ്ക്കണമെന്നും നിർദേശമുണ്ട്.

വിദ്യാർഥികൾക്കും കർശന ചട്ടങ്ങൾ

വിദ്യാർഥികൾ അംഗീകരിച്ച സ്കൂൾ യൂണിഫോം മാറ്റങ്ങളില്ലാതെ ധരിക്കണം. യൂണിഫോം ശരീരത്തോട് അമിതമായി ഇറുകിയതോ ശരീരം വെളിപ്പെടുത്തുന്നതോ അമിത അലങ്കാരങ്ങളുള്ളതോ ആകരുത്. മുടിയുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. മുടി വൃത്തിയായി സൂക്ഷിക്കണം. കണ്ണുകളെയോ കഴുത്തിനെയോ മറയ്ക്കുന്ന തരത്തിലോ ചെവിക്ക് താഴേക്ക് നീളുന്ന തരത്തിലോ മുടി വയ്ക്കാൻ പാടില്ല. വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ, പ്രത്യേക രീതിയിലുള്ള ഹെയർകട്ടുകൾ, ഹെയർ ജെൽ, ഹെയർ ഡൈ, നിറമുള്ള ഹൈലൈറ്റുകൾ എന്നിവ നിരോധിക്കാനാണ് നിർദേശം.

വിദ്യാർഥികൾ ശ്രദ്ധേയമല്ലാത്ത നിറത്തിലുള്ള അടച്ച ഷൂസ് ധരിക്കണമെന്നും അമിത അലങ്കാരങ്ങളുള്ള ഷൂസ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ചെയിൻ, ബ്രേസ്ലെറ്റ്, വലിയ മോതിരങ്ങൾ തുടങ്ങിയ ശ്രദ്ധ ആകർഷിക്കുന്ന ആഭരണങ്ങൾക്കും നിയന്ത്രണമുണ്ടാകും. യൂണിഫോമിന്റെ നീളവും ക്ലാസ് അനുസരിച്ച് നിശ്ചയിക്കും. പ്രൈമറി വിദ്യാർഥികളുടെ യൂണിഫോം ഇരിക്കുമ്പോൾ മുട്ടുവരെ മറയുന്ന തരത്തിലായിരിക്കണം. മിഡിൽ, ഹൈസ്കൂൾ വിദ്യാർഥികളുടെ യൂണിഫോം കാൽമുട്ടിന് താഴെ മിഡ്-കാഫ് വരെ നീളണമെന്നും നിർദേശമുണ്ട്. എല്ലാ ക്ലാസുകളിലെയും വിദ്യാർഥികൾ വെള്ള കോട്ടൺ തൊപ്പി ധരിക്കണമെന്നും ചട്ടക്കൂടിൽ പറയുന്നു.

നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പും നടപടി

പുതിയ ചട്ടങ്ങൾ സ്കൂളുകളുടെ ആഭ്യന്തര സംവിധാനത്തിന്റെ ഭാഗമാകും. നിയമലംഘനങ്ങൾ ഉണ്ടായാൽ സ്കൂൾ അധികൃതർക്ക് മുന്നറിയിപ്പും മറ്റ് ഭരണനടപടികളും സ്വീകരിക്കാം. തുടർച്ചയായ നിയമലംഘനങ്ങൾക്ക് വാക്കാൽ മുന്നറിയിപ്പിന് പിന്നാലെ എഴുത്തുപരമായ മുന്നറിയിപ്പ് നൽകുകയും ആവശ്യമായാൽ തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കേസ് കൈമാറുകയും ചെയ്യും. ഗുരുതരമായ കേസുകളിൽ നിയമനടപടികളിലേക്കും നീങ്ങും.

വിദ്യാർഥികളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, വിവേചനം, അപകീർത്തിപ്പെടുത്തൽ, അധികാരദുർവിനിയോഗം, പരീക്ഷാ ക്രമക്കേട്, മാർക്ക് തിരിമറി തുടങ്ങിയ ഗുരുതര നിയമലംഘനങ്ങൾക്ക് കർശന നടപടികളാണ് നിർദേശിച്ചിരിക്കുന്നത്. പരീക്ഷാ തട്ടിപ്പിനും പ്രത്യേക നടപടിക്രമങ്ങൾ ഉണ്ടായിരിക്കും. കോപ്പിയടിക്കൽ, മറ്റൊരു വിദ്യാർഥിയെ സഹായിക്കൽ, തട്ടിപ്പിനായി ഉപകരണങ്ങളോ രേഖകളോ കൈവശം വയ്ക്കൽ തുടങ്ങിയവ കണ്ടെത്തിയാൽ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കും.

അധ്യാപകരുടെ ജോലി സമയം സംബന്ധിച്ചും നിർദേശം

അധ്യാപകരുടെയും വകുപ്പ് മേധാവികളുടെയും ക്ലാസ് ചുമതലകൾ സംബന്ധിച്ചും പുതിയ ചട്ടക്കൂടിൽ നിർദേശങ്ങളുണ്ട്. ഒരു അധ്യാപകന്റെ ആഴ്ചയിലെ അധ്യാപന ചുമതല 18 ക്ലാസ് പിരീഡിൽ കവിയരുതെന്നാണ് നിർദേശം. അധ്യാപന നിലവാരവും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ സ്ഥിരതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ നിർദേശങ്ങൾ അവലോകന ഘട്ടത്തിലാണ്. അന്തിമമായി നടപ്പാക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version