കുവൈത്തിലെ നഴ്‌സുമാർക്ക് വമ്പൻ സന്തോഷവാർത്ത! ശമ്പള ആനുകൂല്യങ്ങൾ വർധിച്ചു; മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസി നഴ്‌സുമാർക്കും നേട്ടം!

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ, പ്രസവ ശുശ്രൂഷകർ (മിഡ്‌വൈഫുമാർ), നഴ്‌സിങ് ടെക്നിഷ്യൻമാർ എന്നിവരുടെ ശമ്പള ആനുകൂല്യങ്ങൾ വർധിപ്പിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. കുവൈത്തി ജീവനക്കാർക്കൊപ്പം പ്രവാസി ജീവനക്കാർക്കും പുതുക്കിയ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന തീരുമാനമാണ് ഇത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാർക്ക് ഈ പ്രഖ്യാപനം ആശ്വാസമാകും.

വിവിധ തസ്തികകളിലെ പുതുക്കിയ ആനുകൂല്യങ്ങൾ

ഹെഡ് നഴ്‌സ് / ഹെഡ് മിഡ്‌വൈഫ്

  • കാറ്റഗറി (A): 250 കുവൈത്തി ദിനാർ
  • കാറ്റഗറി (B): 200 കുവൈത്തി ദിനാർ
  • ജോബ് ലെവൽ അലവൻസ്: 115 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ
  • സൂപ്പർവിഷൻ അലവൻസ്: 80 ദിനാർ
  • ട്രെയിനിംഗ് ബോണസ്: 80 ദിനാർ

സീനിയർ നഴ്‌സിങ് സ്പെഷ്യലിസ്റ്റ് / സീനിയർ മിഡ്‌വൈഫ്

  • കാറ്റഗറി (A): 230 ദിനാർ
  • കാറ്റഗറി (B): 180 ദിനാർ
  • ജോലിയുടെ സ്വഭാവ അലവൻസ്: 115 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ
  • സൂപ്പർവിഷൻ അലവൻസ്: 70 ദിനാർ
  • ട്രെയിനിംഗ് ബോണസ്: 70 ദിനാർ

നഴ്‌സിങ് സ്പെഷ്യലിസ്റ്റ് / മിഡ്‌വൈഫ്

  • കാറ്റഗറി (A): 210 ദിനാർ
  • കാറ്റഗറി (B): 160 ദിനാർ
  • ജോലിയുടെ സ്വഭാവ അലവൻസ്: 105 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ
  • സൂപ്പർവിഷൻ അലവൻസ്: 60 ദിനാർ
  • ട്രെയിനിംഗ് ബോണസ്: 60 ദിനാർ

സീനിയർ നഴ്‌സ് / സീനിയർ മിഡ്‌വൈഫ്

  • കാറ്റഗറി (A): 190 ദിനാർ
  • കാറ്റഗറി (B): 140 ദിനാർ
  • ജോലിയുടെ സ്വഭാവ അലവൻസ്: 105 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ

നഴ്‌സ് / മിഡ്‌വൈഫ്

  • കാറ്റഗറി (A): 170 ദിനാർ
  • കാറ്റഗറി (B): 120 ദിനാർ
  • ജോലിയുടെ സ്വഭാവ അലവൻസ്: 95 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ

അസിസ്റ്റന്റ് നഴ്‌സ് / അസിസ്റ്റന്റ് മിഡ്‌വൈഫ്

  • കാറ്റഗറി (A): 150 ദിനാർ
  • കാറ്റഗറി (B): 100 ദിനാർ
  • ജോലിയുടെ സ്വഭാവ അലവൻസ്: 70 ദിനാർ
  • ജീവിതച്ചെലവ് അലവൻസ്: 50 ദിനാർ
  • ഓൺ-കോൾ അലവൻസ്: 100 ദിനാർ

പുതിയ ഉത്തരവിലൂടെ വിവിധ തസ്തികകളിലെ നഴ്‌സിങ് ജീവനക്കാർക്ക് അടിസ്ഥാന ആനുകൂല്യങ്ങൾക്കൊപ്പം ജോലിയുടെ സ്വഭാവം, ജീവിതച്ചെലവ്, ഓൺ-കോൾ ഡ്യൂട്ടി, മേൽനോട്ട ചുമതല, പരിശീലനം തുടങ്ങിയവയ്ക്കുള്ള അലവൻസുകളും വർധിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സേവനത്തിന് കൂടുതൽ പ്രോത്സാഹനമാകുന്ന തീരുമാനമായാണ് പുതിയ ഉത്തരവിനെ വിലയിരുത്തുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version