കുവൈറ്റിൽ മണി എക്സ്ചേഞ്ച് കവർച്ച; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

കുവൈത്തിലെ മഹ്ബൂലയിലെ മണി എക്സ്ചേഞ്ചിൽ നടന്ന കവർച്ചക്കേസിൽ നൈജീരിയൻ സംഘത്തിലെ പ്രതികൾക്ക് വിധിച്ച തടവുശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു. നാല് പ്രതികൾക്ക് ക്രിമിനൽ കോടതി വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷ നിലനിർത്തിയ കോടതി, കേസിലെ അഞ്ചാം പ്രതിക്ക് വിധിച്ച ആറുമാസത്തെ തടവുശിക്ഷയും സ്ഥിരീകരിച്ചു. മഹ്ബൂലയിലെ മണി എക്സ്ചേഞ്ചിൽ ജീവനക്കാരെ വ്യാജ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം, വിദേശ കറൻസിയുൾപ്പെടെ ഏകദേശം 4,600 കുവൈത്ത് ദിനാർ വിലമതിക്കുന്ന പണം പ്രതികൾ കവർന്നതായാണ് കേസ്.

അന്വേഷണത്തിൽ, ഒന്നാം പ്രതിയുടെ സഹായത്തോടെ മൂന്നും നാലും പ്രതികളാണ് പണം കൈക്കലാക്കിയതെന്ന് കണ്ടെത്തി. കവർച്ച ആസൂത്രണം ചെയ്യുന്നതിലും കവർന്ന പണം ഒളിപ്പിക്കുന്നതിലും കുറ്റകൃത്യത്തിലൂടെ ലഭിച്ച തുക പ്രതികൾക്ക് കൈമാറുന്നതിലും പങ്കുണ്ടെന്ന കുറ്റമാണ് അഞ്ചാം പ്രതിക്കെതിരെ ചുമത്തിയത്. സംഭവം നടന്നതിന് 24 മണിക്കൂറിനകം തന്നെ അഹ്മദി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ നാല് പ്രതികൾക്ക് ഏഴ് വർഷവും അഞ്ചാം പ്രതിക്ക് ആറുമാസവും തടവുശിക്ഷ വിധിച്ച ക്രിമിനൽ കോടതി ഉത്തരവ് അപ്പീൽ കോടതിയും ശരിവെച്ചതോടെ ശിക്ഷ അന്തിമമായി നിലനിൽക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version