ഗൾഫ് മേഖലയിൽ യുദ്ധഭീതി അവസാനിക്കുന്നില്ല; കുവൈത്തിലും ബഹ്‌റൈനിലും  മിസൈലാക്രമണം; ഇറാൻ തൊടുത്തത് ഏഴ് ബാലിസ്റ്റിക് മിസൈലുകൾ


അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാൻ കുവൈത്തും ബഹ്റൈനും ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് കുവൈത്തിലും ബഹ്റൈനിലും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി, മുന്നറിയിപ്പ് സൈറണുകളും മുഴങ്ങി.  

അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (CENTCOM) വിവരങ്ങൾ പ്രകാരം, ഇറാൻ വിക്ഷേപിച്ച ഏഴ് മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞുനശിപ്പിക്കപ്പെട്ടതും ലക്ഷ്യസ്ഥാനങ്ങളിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അറിയിച്ചു. ഇറാൻ ബഹ്റൈനിലെ അമേരിക്കൻ അഞ്ചാം നാവികസേനാ ആസ്ഥാനത്തെയാണ് ലക്ഷ്യമിട്ടതെന്നാണ് അവകാശപ്പെട്ടത്.  

ഹോർമുസ് കടലിടുക്കിന് സമീപം ഇറാന്റെ ഡ്രോണുകൾ അമേരിക്കൻ സേന വെടിവെച്ചിട്ടതും തുടർന്ന് ഇറാനിലെ ചില റഡാർ കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക തിരിച്ചടി നടത്തിയതുമാണ് പുതിയ ഏറ്റുമുട്ടലിന് വഴിവെച്ചത്. ഇതോടെ മേഖലയിൽ നേരത്തേ നിലനിന്നിരുന്ന അസ്ഥിരമായ വെടിനിർത്തൽ കരാർ വീണ്ടും സമ്മർദത്തിലായിരിക്കുകയാണ്.  

സംഭവവികാസങ്ങൾ ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചതോടൊപ്പം അന്താരാഷ്ട്ര എണ്ണ വിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version