കുവൈറ്റിൽ വണ്ടി കൈമാറ്റം ഇനി വീണ്ടും ‘സഹൽ’ വഴി! ഈ ഓൺലൈൻ സേവനം പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമേകി, ‘സഹൽ’ (Sahel) ആപ്ലിക്കേഷൻ വഴിയുള്ള വാഹന ഉടമസ്ഥാവകാശ കൈമാറ്റ (Vehicle Ownership Transfer) സേവനം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുനരാരംഭിച്ചു. സാങ്കേതിക തകരാറുകളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സേവനമാണ് സിസ്റ്റം പൂർണ്ണമായും സജ്ജമാക്കിയ ശേഷം ഇപ്പോൾ വീണ്ടും ലഭ്യമാക്കിയിരിക്കുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) സിസ്റ്റത്തിലുണ്ടായ തകരാറുകൾ പരിഹരിച്ചതോടെയാണ് ‘സഹൽ’ ആപ്പിലൂടെയുള്ള വാഹന കൈമാറ്റവും വാഹന രജിസ്ട്രേഷൻ പുതുക്കലും ഇപ്പോൾ പഴയതുപോലെ സുഗമമായി പുനഃസ്ഥാപിച്ചത്.

ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടെത്താതെ, സമയവും പണവും ലാഭിച്ചുകൊണ്ട് വീട്ടിലിരുന്ന് തന്നെ മൊബൈൽ വഴി വണ്ടിയുടെ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കും എന്നതാണ് ഈ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രത്യേകത. നിലവിൽ സ്വകാര്യ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉടമസ്ഥാവകാശമാണ് സഹൽ ആപ്പ് വഴി കൈമാറാൻ സാധിക്കുന്നത്. ഇതിനായി വണ്ടി വിൽക്കാൻ ഉദ്ദേശിക്കുന്നയാൾ സഹൽ ആപ്പിലെ ഇന്റീരിയർ മിനിസ്ട്രി സെക്ഷനിൽ കയറി ട്രാഫിക് സർവീസിൽ നിന്നും ‘ട്രാൻസ്ഫർ വെഹിക്കിൾ ഓണർഷിപ്പ്’ തിരഞ്ഞെടുക്കണം. തുടർന്ന് വണ്ടിയുടെ വിവരങ്ങളും വാങ്ങുന്ന ആളുടെ സിവിൽ ഐഡി നമ്പരും നൽകി അപേക്ഷ സമർപ്പിക്കണം

DOWNLOAD SAHEL APP

ഇതോടെ വാങ്ങുന്നയാൾക്ക് സഹൽ ആപ്പിൽ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് അപ്പ്രൂവ് ചെയ്ത്, ഇൻഷുറൻസ് തുകയും നിശ്ചിത ഫീസും ഓൺലൈനായി അടയ്ക്കുന്നതോടെ മിനിറ്റുകൾക്കകം വണ്ടി കൈമാറ്റം പൂർത്തിയാകും. പുതിയ ഇലക്ട്രോണിക് വാഹന ലൈസൻസ് വാങ്ങിയ ആളുടെ ഡിജിറ്റൽ വാലറ്റായ ‘കുവൈറ്റ് മൊബൈൽ ഐഡി’യിൽ ഉടനടി ലഭ്യമാവുകയും ചെയ്യും. ഈ ഡിജിറ്റൽ സേവനം പുനരാരംഭിച്ചതോടെ ട്രാഫിക് ഓഫീസുകളിലെ തിരക്ക് വലിയ തോതിൽ കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version