വേനൽക്കാലം പൊളിക്കാൻ കുവൈറ്റ് എയർവേസ്; ആഴ്ചയിൽ 728 സർവീസുകൾ, കേരളത്തിലേക്ക് ഉൾപ്പെടെ പറക്കാൻ സുവർണ്ണാവസരം!

കുവൈറ്റ് സിറ്റി: പ്രവാസികൾക്കും വേനൽക്കാല യാത്രക്കാർക്കും വൻ സന്തോഷവാർത്തയുമായി കുവൈറ്റ് എയർവേസ്. വരാനിരിക്കുന്ന ജൂൺ മാസം മുതൽ സർവീസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വരുത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് ദേശീയ വിമാനക്കമ്പനി. ലോകമെമ്പാടുമുള്ള 58 കേന്ദ്രങ്ങളിലേക്ക് ആഴ്ചയിൽ ഏകദേശം 728 സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുവൈറ്റ് എയർവേസ് ആക്ടിങ് സിഇഓ അബ്ദുൾവഹാബ് അൽ ഷാട്ടിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നിലവിൽ 45 കേന്ദ്രങ്ങളിലേക്ക് ആഴ്ചയിൽ 420 സർവീസുകളാണ് കുവൈറ്റ് എയർവേസ് നടത്തുന്നത്. ഇതിൽ നിന്നാണ് സർവീസുകളുടെ എണ്ണത്തിൽ വലിയൊരു കുതിച്ചുചാട്ടം കമ്പനി ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഇതിനായുള്ള ഔദ്യോഗിക അനുമതികൾ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു.

കേരളത്തിലേക്കും കൂടുതൽ കണക്റ്റിവിറ്റി ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവടങ്ങളിലെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പുതിയ വേനൽക്കാല ഷെഡ്യൂൾ. ഇന്ത്യയിൽ നിന്ന് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കും കൂടാതെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും കുവൈറ്റ് എയർവേസിന് സർവീസുകൾ ഉണ്ടാകും. ലണ്ടൻ, പാരീസ്, റോം, ആംസ്റ്റർഡാം തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലേക്കും ജിദ്ദ, റിയാദ്, ദുബായ്, അബുദാബി തുടങ്ങിയ മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്കും വിമാനങ്ങൾ സർവീസ് നടത്തും.

ടിക്കറ്റ് നിരക്കുകൾ ഉയരാൻ കാരണം ആഗോളതലത്തിൽ വിമാന ഇന്ധനവിലയിൽ ഉണ്ടായ 120 ശതമാനത്തിലധികം വർദ്ധനവും ഇൻഷുറൻസ് ചെലവുകൾ കൂടിയതും ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ കാരണമായതായി അൽ ഷാട്ടി വ്യക്തമാക്കി. ചില വ്യോമപാതകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഇത് ഇന്ധന ഉപഭോഗവും പ്രവർത്തനച്ചെലവും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിക്കറ്റ് റീഫണ്ട് നടപടികൾ പുരോഗമിക്കുന്നു ഫെബ്രുവരി മാസത്തിലുണ്ടായ വ്യോമപാത അടച്ചിടലിനെ തുടർന്ന് അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്. ഇതിൽ 55 ശതമാനത്തോളം യാത്രക്കാർക്ക് തുക തിരികെ നൽകിക്കഴിഞ്ഞു. ബാക്കിയുള്ള 45 ശതമാനം പേരുടെ റീഫണ്ട് നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും ബാങ്ക് വിവരങ്ങൾ പരിശോധിക്കുന്നതിലെ താമസമാണ് ഇതിന് കാരണമെന്നും സിഇഓ അറിയിച്ചു.

പ്രതിസന്ധി ഘട്ടങ്ങളിൽ കുവൈറ്റ് പൗരന്മാരെ നാട്ടിലെത്തിക്കാനും, ടൺ കണക്കിന് അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാനും കുവൈറ്റ് എയർവേസ് മുൻപന്തിയിലുണ്ടായിരുന്നു. വരാനിരിക്കുന്ന സീസണിൽ യാത്രക്കാർക്ക് മികച്ച സേവനവും സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് കമ്പനിയുടെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version