
യാത്രയ്ക്കിടെ പ്രശ്‌നങ്ങൾ നേരിട്ടോ? ഇനി വിഷമിക്കേണ്ട—കുവൈറ്റ് സർക്കാർ ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ സഹ്ൽ ആപ്പ് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ പരാതികൾ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. വിശദീകരിച്ചിട്ടുണ്ട്.
പരാതിനൽകാൻ മുൻപ് ശ്രദ്ധിക്കേണ്ടത്
-ആദ്യം കുവൈറ്റ് യാത്രാവകാശങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ പരിശോധിക്കണം.
-കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും മാത്രമാണ് പരാതി സമർപ്പിക്കാൻ അർഹത.
പരാതി നൽകുന്ന നടപടി
-ആദ്യം സേവനദാതാവിനോട് (ടിക്കറ്റ് നൽകിയ കമ്പനി/ഏജൻസി) പരാതി അറിയിക്കണം.
-നിശ്ചിത സമയത്തിനുള്ളിൽ പരിഹാരം ലഭിക്കാത്ത പക്ഷം മാത്രമേ സഹ്ൽ ആപ്പിൽ പരാതി നൽകാൻ സാധിക്കൂ.
പരാതിക്ക് ബാധകമായവർ
-കുവൈത്തിൽ പ്രവർത്തിക്കുന്ന എയർലൈൻസുകൾ, ട്രാവൽ ഏജൻസികൾ, ഓൺലൈൻ യാത്രാ -വെബ്സൈറ്റുകൾ/ആപ്പുകൾക്കെതിരെയാണ് പരാതി നൽകാൻ കഴിയുക.
-പ്രശ്‌നം നേരിട്ട വ്യക്തിയോ അവരുടെ നിയമപരമായ പ്രതിനിധിയോ (ഗാർഡിയൻ, സ്‌പോൺസർ, പവർ ഓഫ് അറ്റോർണി) പരാതി സമർപ്പിക്കണം.
നിർബന്ധമായ രേഖകൾ
-പരാതി നൽകുമ്പോൾ എല്ലാ ബന്ധപ്പെട്ട രേഖകളും കമ്പനിയുമായുള്ള കത്തിടപാടുകളും അറ്റാച്ച് ചെയ്യണം.
ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഗണിച്ച് പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t