മാലാഖമാർ തിരിച്ചെത്തി; നാട്ടിൽ കുടുങ്ങിയ 150 ഓളം നഴ്സുമാർ തിരിച്ച് കുവൈറ്റിൽ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരുന്ന നൂറത്തി അമ്പതിലധികം ആരോഗ്യപ്രവർത്തകരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈത്ത്–സൗദി ഘടകങ്ങളുടെ സഹകരണത്തോടെ ഇന്ന് കുവൈത്തിൽ എത്തിച്ചു. ജസീറ എയർവേയ്‌സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലായിരുന്നു നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം ദമ്മാം വിമാനത്താവളം വഴി സുരക്ഷിതമായി കുവൈത്തിൽ എത്തിയത്. വാർഷിക അവധിക്കും അടിയന്തര ചികിത്സയ്ക്കുമായി നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ പ്രതിസന്ധിയിലായ നിരവധി നഴ്സുമാർക്കാണ് ഈ സേവനം വലിയ ആശ്വാസമായത്. കുവൈത്തിലേക്കുള്ള വ്യോമപാതകളിൽ ഉണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നിരവധി ആരോഗ്യപ്രവർത്തകർ യുഎൻഎയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് സംഘടനയുടെ കുവൈത്തിലെ ഭാരവാഹികൾ അടിയന്തരമായി ഇടപെട്ട് വിവിധ മാർഗങ്ങൾ പരിശോധിക്കുകയും പ്രത്യേക വിമാന സർവീസിന് അനുമതി നേടാൻ ശ്രമിക്കുകയും ചെയ്തു.

നാട്ടിലും വിദേശത്തുമായി നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎൻഎ, അന്താരാഷ്ട്ര തലത്തിൽ നഴ്സിംഗ് സമൂഹം നേരിടുന്ന ഏത് വെല്ലുവിളികളിലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വരുംകാലങ്ങളിലും നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി.

രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/J8DppBWsXPaAoNLAwKnfF8?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version