കുവൈത്തിൽ മതിയായ ഭക്ഷ്യശേഖരവും സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടോ? വിലയിരുത്തി ഗവർണർ

ഫർവാനിയ: കുവൈത്തിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ക്രമസമാധാന നിലയും ഭക്ഷ്യലഭ്യതയും നേരിട്ട് വിലയിരുത്തി ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും അവശ്യവസ്തുക്കളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹം വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയത്.

ആദ്യഘട്ടത്തിൽ ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെത്തിയ ഗവർണറെ സുരക്ഷാ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗസാബ്, അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യഹ്യ ദശ്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡയറക്ടറേറ്റിലെ ഓപ്പറേഷൻ റൂം സന്ദർശിച്ച അദ്ദേഹം അടിയന്തര റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന രീതിയും നിലവിലെ സുരക്ഷാ മുൻകരുതലുകളും വിലയിരുത്തി. ഗവർണറേറ്റിലെ സ്ഥിരത നിലനിർത്തുന്നതിനായി നടപ്പിലാക്കുന്ന ഫീൽഡ് പ്ലാനുകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി. സുരക്ഷാ ഉദ്യോഗസ്ഥരുടെ അർപ്പണബോധത്തെ പ്രശംസിച്ച ഗവർണർ, വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്ന് നിർദ്ദേശിച്ചു.

തുടർന്ന് ഖൈത്താൻ മേഖലയിലെ കുവൈത്ത് ഫ്ലവർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനിയിൽ (KFMB) ഗവർണർ ഫീൽഡ് വിസിറ്റ് നടത്തി. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഈ സ്ഥാപനത്തിലെ ഉൽപ്പാദന പ്രക്രിയകളും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ബേക്കറി വിഭാഗം ഡയറക്ടർ യൂസഫ് അൽ-ഷർഖാവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വിതരണവും തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും സന്ദർശനത്തിന് ശേഷം ഗവർണർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്

കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.

പ്രധാന ഭേദഗതികൾ:

ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.

സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.

സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.

തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.

നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version