
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 27,000 ഗതാഗത നിയമലംഘനങ്ങളാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് രേഖപ്പെടുത്തിയത്. പരിശോധനകൾ ശക്തമാക്കിയിട്ടും നിയമലംഘനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാത്തത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,770 വാഹനാപകടങ്ങളാണ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 1,514 അപകടങ്ങൾ വലിയ നാശനഷ്ടങ്ങളില്ലാത്ത നിസ്സാരമായവയാണെങ്കിൽ, 256 അപകടങ്ങൾ ഗുരുതരമായവയായിരുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമായതെന്ന് ട്രാഫിക് വിഭാഗം വിലയിരുത്തുന്നു.
പരിശോധനയുടെ ഭാഗമായി ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ നിരവധി വാഹനങ്ങളും മോട്ടോർ ബൈക്കുകളും അധികൃതർ പിടിച്ചെടുത്തു. കൂടാതെ, ഗതാഗത നിയമങ്ങൾ ലംഘിച്ച ഒട്ടേറെ പ്രവാസികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് ട്രാഫിക് വിഭാഗത്തിന്റെ തീരുമാനം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ കൃത്യമായി നിയമങ്ങൾ പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
18 വയസ് കഴിഞ്ഞാൽ സൈനിക സേവനം നിർബന്ധം; ദേശീയ സേവന നിയമത്തിൽ വൻ ഭേദഗതി കൊണ്ടുവന്ന് കുവൈത്ത്
കുവൈത്തിന്റെ പ്രതിരോധ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സൈനിക സന്നദ്ധത ഉയർത്തുന്നതിനുമായി ദേശീയ സൈനിക സേവന നിയമത്തിൽ സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2026-ലെ ഒമ്പതാം നമ്പർ നിയമഭേദഗതിയാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. അഞ്ച് അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന ഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം, 18 വയസ് തികയുന്ന ഓരോ കുവൈത്ത് പൗരനും പ്രായപൂർത്തിയായതിന് ശേഷം 180 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികളുടെ മുൻപാകെ ഹാജരായി ദേശീയ സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
സർക്കാർ-സ്വകാര്യ മേഖലകളിലെ തൊഴിൽ പ്രവേശനത്തിലും സ്വതന്ത്ര തൊഴിൽ ലൈസൻസിനും സൈനിക സേവനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ, ഒഴിവാക്കൽ രേഖയോ, അല്ലെങ്കിൽ സേവനം മാറ്റിവെച്ചതിന്റെ ഔദ്യോഗിക രേഖയോ നിർബന്ധമാക്കി. സൈനിക സേവനം വിജയകരമായി പൂർത്തിയാക്കിയവർക്ക് നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും നിയമം വ്യക്തമാക്കുന്നു.
പ്രധാന ഭേദഗതികൾ:
ഒറ്റമകൻ/ഒറ്റമകൾ (മാതാപിതാക്കൾ ജീവനോടെയോ ഒരാൾ മരിച്ചാലോ) സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കും.
മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ.
സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെ.
തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവനത്തിൽ ഉൾപ്പെടുത്തില്ല.
നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ.
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം നിയമനീതിയും സാമൂഹിക നീതിയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതാണ് ഭേദഗതികളുടെ ലക്ഷ്യമെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL