ഈ നിയമം അറിയാതെ പോകരുത്! കുവൈറ്റിൽ ഓൺലൈൻ കച്ചവടത്തിന് ഇനി ലൈസൻസ് വേണം; ലംഘിച്ചാൽ പണി പാളും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഓൺലൈൻ വ്യാപാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ നിയമം (Decree Law No. 10/2026) പ്രാബല്യത്തിൽ വന്നു. സോഷ്യൽ മീഡിയ വഴിയോ വെബ്സൈറ്റുകൾ വഴിയോ സാധനങ്ങളും സേവനങ്ങളും വിൽക്കുന്നവർ ഇനി മുതൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ നിന്ന് നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഡിജിറ്റൽ ഇടപാടുകളിൽ സുതാര്യത കൊണ്ടുവരാനുമാണ് ഈ പുതിയ പരിഷ്കാരം.

പുതിയ നിയമപ്രകാരം ലൈസൻസില്ലാതെ ഓൺലൈൻ കച്ചവടം നടത്തുന്നത് കുറ്റകരമാണ്. ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങി 14 ദിവസത്തിനുള്ളിൽ അവ തിരിച്ച നൽകാനോ മാറ്റിയെടുക്കാനോ ഉള്ള അവകാശം നിയമം ഉറപ്പുനൽകുന്നുണ്ട്. ഇങ്ങനെ സാധനങ്ങൾ മടക്കി നൽകുമ്പോൾ ഉപഭോക്താവ് പണമടച്ച അതേ രീതിയിൽ തന്നെ തുക തിരികെ നൽകണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ തെറ്റായ വിവരങ്ങൾ നൽകുന്ന വ്യാജ പരസ്യങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈൻ പണമിടപാടുകൾക്കായി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് അംഗീകരിച്ച പേയ്‌മെന്റ് സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിയമം ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയോ വലിയ തുക പിഴയോ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ ബന്ധപ്പെട്ട ഓൺലൈൻ സ്റ്റോറുകൾ പൂട്ടിക്കാനും ഉപകരണങ്ങൾ കണ്ടുകെട്ടാനും മന്ത്രാലയത്തിന് അധികാരമുണ്ടാകും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം നിയമം പൂർണ്ണമായും നടപ്പിലാക്കി തുടങ്ങും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy