പ്രവാസികളെ ശ്രദ്ധിക്കൂ! കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ ഇക്കാര്യങ്ങൾ പാടില്ല; നിയമം ലംഘിച്ചാൽ പിടിവീഴും

കുവൈത്ത് സിറ്റി: ഫെബ്രുവരി 25-ന് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് കർശന നിയന്ത്രണങ്ങളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും ബലൂണുകൾ, വാട്ടർ ഗണ്ണുകൾ എന്നിവ ഉപയോഗിക്കുന്നതും അധികൃതർ കർശനമായി വിലക്കി. രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രീതിയിൽ ഉത്തരവാദിത്തത്തോടെ വേണം ആഘോഷങ്ങളിൽ പങ്കുചേരാൻ എന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളുടെ ശുചിത്വം നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നഗരത്തിന്റെ ഭംഗി കളയുന്നതിനൊപ്പം പാർക്കുകളിലും റോഡുകളിലും സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ആഘോഷങ്ങൾക്കിടെ വെള്ളം ചീറ്റുന്ന തോക്കുകളും ബലൂണുകളും ഉപയോഗിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാനും സ്വത്ത് വകകൾക്ക് നാശനഷ്ടം സംഭവിക്കാനും കാരണമാകുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആഘോഷവേളകളിൽ കുവൈത്തിന്റെ പോസിറ്റീവ് ആയ ചിത്രം ലോകത്തിന് മുന്നിൽ കാണിക്കണമെന്നും നിയമങ്ങൾ പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/F01ELZ6DHGILPoqh1fXNmd

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version