അതിർത്തി തർക്കം: കുവൈത്തിന് ഐക്യദാർഢ്യവുമായി യുഎഇ; ഇറാഖിന്റെ നീക്കത്തിൽ ആശങ്ക

അബുദാബി: സമുദ്ര അതിർത്തിയുമായി ബന്ധപ്പെട്ട് കുവൈത്തും ഇറാഖും തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ കുവൈത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ. കുവൈത്തിന്റെ പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ രാജ്യം നടത്തുന്ന എല്ലാ നീക്കങ്ങൾക്കും യുഎഇ ഒപ്പമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമുദ്ര അതിർത്തി സംബന്ധിച്ച് ഇറാഖ് ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ച പുതിയ ഭൂപടത്തിലും നിർദ്ദേശങ്ങളിലും യുഎഇ കടുത്ത ആശങ്ക രേഖപ്പെടുത്തി.

കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള സമുദ്ര മേഖലകളിൽ ഇറാഖ് നടത്തുന്ന ഇടപെടലുകൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളും സമുദ്രനിയമ ഉടമ്പടികളും പാലിക്കാൻ ഇറാഖ് തയ്യാറാകണം. നിലവിലുള്ള കരാറുകൾ ലംഘിക്കുന്നത് മേഖലയുടെ സുസ്ഥിരതയെ ബാധിക്കുമെന്നും, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം പരിഗണിച്ച് കുവൈത്തിന്റെ അവകാശങ്ങൾ മാനിക്കാൻ ഇറാഖ് തയ്യാറാകണമെന്നാണ് യുഎഇയുടെ നിലപാട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy