സ്കൂളിൽ മുങ്ങിയാൽ ഇനി പിടിവീഴും; കുട്ടികളുടെ ഹാജർ നില നിരീക്ഷിക്കാൻ കുവൈറ്റിന്റെ ഹൈടെക് നീക്കം!

കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ നില കൃത്യമായി നിരീക്ഷിക്കുന്നതിനും അനാവശ്യമായ അവധികൾ നിയന്ത്രിക്കുന്നതിനുമായി പുതിയ ഡിജിറ്റൽ സംവിധാനം മന്ത്രാലയം നടപ്പിലാക്കുന്നു. കുട്ടികൾ ക്ലാസുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അച്ചടക്കം കർശനമാക്കുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പുതിയ പരിഷ്കാരം അനുസരിച്ച് വിദ്യാർത്ഥികളുടെ ഹാജർ വിവരങ്ങൾ മന്ത്രാലയത്തിന്റെ സെൻട്രൽ സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിക്കും. ഇതോടെ കുട്ടികൾ സ്കൂളിൽ വരാതിരുന്നാൽ അത് ഉടനടി അധികൃതരുടെ ശ്രദ്ധയിൽപ്പെടും. കൃത്യമായ കാരണങ്ങളില്ലാതെ വിട്ടുനിൽക്കുന്നവർക്കെതിരെയും നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ സ്കൂളിലെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.

വിദ്യാർത്ഥികൾക്കിടയിലെ പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും സ്കൂൾ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് തടയാനും ഈ ഡിജിറ്റൽ ട്രാക്കിംഗ് സഹായിക്കുമെന്ന് അധികൃതർ വിശ്വസിക്കുന്നു. അധ്യാപകർക്കും സ്കൂൾ മാനേജ്‌മെന്റിനും കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് ഈ പുതിയ സംവിധാനം. വരും ദിവസങ്ങളിൽ എല്ലാ സർക്കാർ സ്കൂളുകളിലും ഈ നിരീക്ഷണ സംവിധാനം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version