റമദാൻ മാസത്തെ സ്‌കൂൾ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; കുവൈറ്റിൽ പുതിയ സമയക്രമം നിലവിൽ വരുന്നു

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കുവൈറ്റിലെ സർക്കാർ സ്‌കൂളുകൾക്കും സ്വകാര്യ അറബിക് സ്‌കൂളുകൾക്കുമുള്ള പുതിയ പ്രവൃത്തി സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഒരുപോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത്തവണ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം കിന്റർഗാർട്ടൻ വിഭാഗത്തിലെ കുട്ടികൾക്ക് രാവിലെ 9:40-ന് ക്ലാസുകൾ ആരംഭിക്കും. ഉച്ചയ്ക്ക് 12:55 മുതൽ 1:10 വരെയുള്ള സമയത്തിനുള്ളിൽ കുട്ടികളെ വിട്ടയക്കുന്ന രീതിയിലാണ് ക്രമീകരണം. പ്രൈമറി സ്‌കൂളുകളിൽ രാവിലെ 9:25 മുതൽ ഉച്ചയ്ക്ക് 1:45 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഏഴ് പിരീഡുകളും പതിനഞ്ച് മിനിറ്റ് വീതമുള്ള രണ്ട് ഇടവേളകളും പ്രൈമറി വിഭാഗത്തിന് ഉണ്ടായിരിക്കും. മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് 2:00 വരെയും സെക്കൻഡറി വിഭാഗത്തിന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:10 വരെയുമാണ് ക്ലാസുകൾ നടക്കുക.

സ്‌കൂളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ് സംവിധാനം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8:30-നും 9:30-നും ഇടയിൽ എപ്പോൾ വേണമെങ്കിലും ജോലിയിൽ പ്രവേശിക്കാവുന്നതാണ്. നാലര മണിക്കൂറാണ് ഇവരുടെ മൊത്തം ജോലി സമയം. റമദാൻ കാലയളവിൽ ഹാജർ രേഖപ്പെടുത്താൻ ഫിംഗർപ്രിന്റ് സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം രാവിലെ എത്തുന്നവർക്ക് പരമാവധി 67 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അതോറിറ്റിയുടെ പ്രത്യേക അനുമതിയോടെ അനുവദിച്ചിട്ടുള്ള ഇളവുകൾ ഒഴികെ മറ്റെല്ലാ പ്രത്യേക ഇളവുകളും റമദാൻ മാസത്തിൽ റദ്ദാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. പഠനപ്രവർത്തനങ്ങൾ തടസ്സമില്ലാതെയും എന്നാൽ വിശ്വാസികൾക്ക് പ്രയാസമില്ലാത്ത രീതിയിലുമാണ് ഈ സമയക്രമം വിഭാവനം ചെയ്തിരിക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു

സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ  https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version