കുവൈറ്റിൽ ചൂട് കൂടുന്നു; കാലാവസ്ഥാ പ്രവചനം ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച പകൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പകൽ ചൂട് കൂടുമെങ്കിലും രാത്രിയിൽ തണുപ്പുള്ള കാലാവസ്ഥ തുടരും.

പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാത്രിയാകുന്നതോടെ കാലാവസ്ഥയിൽ മാറ്റമുണ്ടാകും. കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ പകൽ ചൂടും രാത്രി തണുപ്പും കലർന്ന കാലാവസ്ഥ തുടരാനാണ് സാധ്യത.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version