
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയിൽ സുപ്രധാനമായ ഡിജിറ്റൽ പരിവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി പുതിയ ഇലക്ട്രോണിക് ട്രാൻസ്ഫർ സംവിധാനം വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കി. വിദ്യാർത്ഥികളെ ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ഇനിമുതൽ പൂർണ്ണമായും ഓൺലൈൻ വഴി പൂർത്തിയാക്കാം. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെയുടെ നിർദ്ദേശപ്രകാരം മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റാണ് ഈ നൂതന സംവിധാനം വികസിപ്പിച്ചെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും മനുഷ്യസഹജമായ ഇടപെടലുകൾ കുറച്ച് നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മുൻപ് സ്കൂളുകൾ മാറുന്നതിനായി രക്ഷിതാക്കൾക്ക് വിവിധ വിദ്യാഭ്യാസ ഓഫിസുകൾ നേരിട്ട് സന്ദർശിക്കേണ്ടി വന്നിരുന്നുവെങ്കിൽ, പുതിയ സംവിധാനം നിലവിൽ വന്നതോടെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വീട്ടിലിരുന്ന് തന്നെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഓരോ സ്കൂളിലെയും ലഭ്യമായ ഒഴിവുകളും നിശ്ചിത മാനദണ്ഡങ്ങളും സിസ്റ്റം തന്നെ പരിശോധിച്ച ശേഷമായിരിക്കും ട്രാൻസ്ഫർ അനുവദിക്കുക. അപേക്ഷകളുടെ പുരോഗതി തത്സമയം നിരീക്ഷിക്കാനുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇത് സ്വജനപക്ഷപാതം ഒഴിവാക്കാനും അർഹതപ്പെട്ടവർക്ക് കൃത്യമായ മുൻഗണന നൽകാനും സഹായിക്കും.
വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ സംവിധാനം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും വേണ്ടിയുള്ള ഓൺലൈൻ ട്രാൻസ്ഫർ സിസ്റ്റം കൂടി ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ ഡിജിറ്റൽ ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും കടലാസ് രഹിതമാക്കുന്നതിന്റെ സുപ്രധാന ഘട്ടമായാണ് ഈ മാറ്റത്തെ കാണുന്നത്. അപേക്ഷാ നടപടികൾ പൂർത്തിയായാൽ അത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി ലഭ്യമാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്ത് സെൻട്രൽ ജയിലിലെ തീപിടിത്തം: പരിക്കേറ്റ കേണൽ അന്തരിച്ചു
സുലൈബിയ സെൻട്രൽ ജയിലിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ കേണൽ സൗദ് അൽ-ഖംസാനാണ് അന്തരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ജയിലിന്റെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഇടനാഴിയിൽ കാർപെറ്റുകളും ഫർണിച്ചറുകളും മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയായിരുന്ന സമയത്തായിരുന്നു അപകടം. അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വലിയ സ്ഫോടനം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കേണൽ സൗദ് അൽ-ഖംസാൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കേണലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കേണൽ സൗദ് അൽ-ഖംസാന്റെ നിര്യാണത്തിൽ കുവൈറ്റ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ് അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയാണ് അദ്ദേഹം ജീവൻ ബലിയർപ്പിച്ചതെന്നും, അദ്ദേഹത്തിന്റെ വേർപാട് പോലീസ് സേനയ്ക്ക് വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL