
കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ സൗന്ദര്യവൽക്കരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ 2025-ൽ മാത്രം നീക്കം ചെയ്തത് അയ്യായിരത്തിലധികം വാഹനങ്ങൾ. പൊതുസ്ഥലങ്ങളിലും പാർക്കിംഗ് ഏരിയകളിലും മാസങ്ങളായി പൊടിപിടിച്ചു കിടന്നിരുന്ന വാഹനങ്ങളാണ് പ്രത്യേക സ്ക്വാഡുകൾ വഴി നീക്കം ചെയ്തത്.
നിയമലംഘനം നടത്തി റോഡരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഗതാഗത തടസ്സത്തിനും പരിസര മലിനീകരണത്തിനും കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടി ശക്തമാക്കിയത്. നീക്കം ചെയ്യുന്നതിന് മുൻപായി ഉടമകൾക്ക് മതിയായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അത് അവഗണിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങൾ നൈം ഏരിയയിലെ മുനിസിപ്പാലിറ്റി ഗാരേജിലേക്ക് മാറ്റിയിരിക്കുകയാണ്.
വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഫർവാനിയ മുനിസിപ്പാലിറ്റി അറിയിച്ചു. വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ അനാവശ്യമായി ഉപേക്ഷിക്കരുതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും മറ്റു നിയമനടപടികളും ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നഗരശുചിത്വം ഉറപ്പുവരുത്താൻ എല്ലാവരും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL