
കുവൈത്ത് സിറ്റി: സർക്കാർ ജോലിയിൽ ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം കാണിച്ച പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി കനത്ത പിഴ ശിക്ഷ വിധിച്ചു. അഹമ്മദി കോടതിയിലെ അറ്റൻഡൻസ് സിസ്റ്റത്തിൽ കൃത്രിമം കാണിച്ച കേസിലെ പ്രതികൾക്ക് 2,000 കുവൈത്ത് ദീനാർ (ഏകദേശം 5.5 ലക്ഷം രൂപ) വീതമാണ് കോടതി പിഴ ചുമത്തിയത്. ജഡ്ജി അബ്ദുൽ വഹാബ് അൽ മുവൈലിയുടേതാണ് ഉത്തരവ്.
വിരലടയാളം (Fingerprint) പതിപ്പിക്കുന്നതിൽ തിരിമറി നടത്തിയാണ് പ്രതികൾ അറ്റൻഡൻസ് രേഖപ്പെടുത്തിയിരുന്നത്. ജോലിക്ക് ഹാജരാകാതെ തന്നെ ഹാജർ രേഖപ്പെടുത്തിയതിലൂടെ അനധികൃതമായി കൈപ്പറ്റിയ ശമ്പളവും ബോണസും പ്രതികൾ തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു. പൊതുമുതൽ ദുരുപയോഗം ചെയ്തതിനും ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിച്ചതിനുമാണ് നടപടി.
അന്വേഷണ റിപ്പോർട്ടുകളുടെയും സാങ്കേതിക പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. ജോലി ചെയ്യാതെ തന്നെ വ്യാജ ഹാജർ വഴി ആനുകൂല്യങ്ങൾ നേടിയെടുത്തത് അതീവ ഗൗരവത്തോടെയാണ് കോടതി വീക്ഷിച്ചത്. സർക്കാർ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റിൽ ഉദ്യോഗസ്ഥർക്കിടയിലും ഇനി ലഹരി പരിശോധന; ആദ്യഘട്ടം ആരംഭിച്ചു
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി റാൻഡം പരിശോധനകൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലങ്ങളിൽ അച്ചടക്കം ശക്തിപ്പെടുത്താനും സുരക്ഷാ സേനാംഗങ്ങൾ സമൂഹത്തിന് മാതൃകയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരടക്കം വിവിധ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.
മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന 2025ലെ 159-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റാൻഡം പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL