
കുവൈറ്റ് സിറ്റി: രാജ്യത്തെ വീട്ടുജോലിക്കാരുടെ (Domestic Workers) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കുവൈറ്റ് സർക്കാർ കർശന നിയമങ്ങൾ നടപ്പിലാക്കി വരികയാണ്. വീട്ടുജോലിക്ക് കുവൈറ്റിൽ എത്തുന്നവർക്കും നിലവിൽ ഇവിടെ ജോലി ചെയ്യുന്നവർക്കും തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം.2015-ലെ കുവൈറ്റ് വീട്ടുജോലി നിയമം (നിയമം നമ്പർ 68/2015) പ്രകാരം, തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള പ്രധാന നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു:
നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന അവകാശങ്ങൾ
വീട്ടുജോലിക്കാർക്ക് നിയമപരമായി അംഗീകരിച്ച, രേഖാമൂലമുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം. ഈ കരാറിൽ ശമ്പളം, ജോലി സമയം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. കരാറിൽ പറഞ്ഞിട്ടുള്ള മാസ ശമ്പളം കൃത്യ സമയത്ത്, എല്ലാ മാസവും നൽകിയിരിക്കണം. ബാങ്ക് ട്രാൻസ്ഫർ വഴിയോ രസീത് നൽകിയോ ശമ്പളം നൽകുന്നത് ഉറപ്പാക്കണം. ശമ്പളത്തിൽ നിന്ന് ഒരു കാരണവശാലും കിഴിവുകൾ വരുത്താൻ പാടില്ല. ഒരു ദിവസം പരമാവധി 12 മണിക്കൂർ വരെയാണ് ജോലി സമയം. ഇതിനിടയിൽ ആവശ്യമായ വിശ്രമ സമയങ്ങൾ അനുവദിക്കണം. ആഴ്ചയിൽ ഒരു ദിവസം (24 മണിക്കൂർ) ശമ്പളത്തോടുകൂടിയ പ്രതിവാര അവധിക്ക് തൊഴിലാളിക്ക് അർഹതയുണ്ട്. ഒരു വർഷത്തെ സേവനം പൂർത്തിയാക്കിയാൽ 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ട്. തൊഴിലുടമ, വീട്ടുജോലിക്കാർക്ക് ഉചിതമായ താമസ സൗകര്യം, ഭക്ഷണം, വസ്ത്രം, ചികിത്സാ സൗകര്യങ്ങൾ എന്നിവ നൽകാൻ ബാധ്യസ്ഥരാണ്. തൊഴിലാളിയുടെ പാസ്‌പോർട്ട്, സിവിൽ ഐഡി പോലുള്ള വ്യക്തിഗത രേഖകൾ അവരുടെ എഴുതി നൽകിയ സമ്മതമില്ലാതെ തൊഴിലുടമ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണ്. കരാർ കാലാവധി പൂർത്തിയാക്കുമ്പോൾ, ജോലി ചെയ്ത ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ആനുകൂല്യമായി ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. കരാർ അവസാനിക്കുമ്പോൾ, തൊഴിലാളിയെ സ്വന്തം രാജ്യത്തേക്ക് തിരികെ അയക്കുന്നതിനുള്ള യാത്രാച്ചെലവ് വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം (പുതിയ പരിഷ്കാരം)
അടുത്തിടെ കുവൈറ്റ് സർക്കാർ കൊണ്ടുവന്ന സുപ്രധാന മാറ്റം അനുസരിച്ച്, ചില നിബന്ധനകൾക്ക് വിധേയമായി വീട്ടുജോലിക്കാർക്ക് (വിസ 20) സ്വകാര്യ മേഖലയിലെ (വിസ 18) ജോലികളിലേക്ക് വിസ മാറ്റാൻ അവസരമുണ്ട്. നിലവിലെ തൊഴിലുടമയുടെ അനുമതി, കുറഞ്ഞത് ഒരു വർഷത്തെ സർവ്വീസ്, നിശ്ചിത ട്രാൻസ്ഫർ ഫീസ് എന്നിവയാണ് ഇതിനുള്ള പ്രധാന നിബന്ധനകൾ.
നിയമ ലംഘനങ്ങളോ ചൂഷണമോ നേരിടേണ്ടി വന്നാൽ, പരാതി നൽകാനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയം (Ministry of Interior) എന്നിവയുടെ കീഴിലുള്ള ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കാവുന്നതാണ്. ഏജൻസികൾ തൊഴിലാളികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്നത് കുവൈറ്റിൽ നിയമവിരുദ്ധമാണ്..കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഡംബര ബാഗുകളുടെ വ്യാജൻ; തട്ടിപ്പ് നടത്തി ലക്ഷങ്ങൾ തട്ടി: പ്രവാസി പിടിയിൽ
ആഡംബര ഫാഷൻ ഉൽപ്പന്നങ്ങളുടെ പേരിൽ സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ കേസിൽ പ്രവാസിയെ ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളെയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സൂക്ഷ്മമായി പദ്ധതിയിട്ട തട്ടിപ്പാണ് പ്രതി നടപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. വാട്ട്‌സ്ആപ്പ് വഴിയാണ് പ്രതി തന്റെ ഇരകളെ സമീപിച്ചിരുന്നത്. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഹാൻഡ്‌ബാഗുകളെന്ന പേരിൽ ആകർഷകമായ ചിത്രങ്ങൾ അയച്ച ശേഷം വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതായിരുന്നു തന്ത്രം. വിശ്വാസം നേടിയെടുത്ത് ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി പണം കൈക്കലാക്കിയ ശേഷം, യഥാർത്ഥമല്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ കൈമാറി മുങ്ങുകയാണ് ഇയാൾ പതിവാക്കിയിരുന്നത്.
ഒരു യുവതി നൽകിയ പരാതിയോടെയാണ് കേസിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയയിൽ കണ്ട പരസ്യം മുഖേന വിൽപ്പനക്കാരനുമായി ബന്ധപ്പെട്ട യുവതിക്ക്, പ്രീമിയം ഹാൻഡ്‌ബാഗുകളുടെ നിരവധി ചിത്രങ്ങൾ ലഭിക്കുകയും അവ യഥാർത്ഥമാണെന്ന വിശ്വാസം ഉണ്ടാകുകയും ചെയ്‌തു. തുടർന്ന് തിരഞ്ഞെടുത്ത ഹാൻഡ്‌ബാഗിന് 650 കുവൈത്തി ദിനാർ നൽകാൻ അവർ സമ്മതിക്കുകയും മൊബൈൽ വഴിയുള്ള ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി തുക കൈമാറുകയും ചെയ്തു. എന്നാൽ സാധനം ലഭിച്ചതോടെ അത് വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യ ട്രക്കുകളിൽ കടത്താന്‍ ശ്രമിച്ചത് ദശലക്ഷക്കണക്കിന് കള്ളനോട്ടുകള്‍; കുവൈത്തില്‍ അറസ്റ്റ്
സംഘടിത കുറ്റകൃത്യങ്ങൾക്ക് എതിരായ നടപടി ശക്തമാക്കുന്നതിനായുള്ള കുവൈത്തിന്റെ ജാഗ്രതയുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി മേഖലയുടെ കള്ളനോട്ട് വിരുദ്ധ വിഭാഗം വലിയ കള്ളനോട്ട് റാക്കറ്റിനെ പിടികൂടി. അറബ് പൗരന്മാരടങ്ങിയ സംഘം രാജ്യത്ത് ദശലക്ഷക്കണക്കിന് വ്യാജ യു.എസ്. ഡോളർ കടത്തുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവർ അറസ്റ്റിലായത്. മറ്റൊരു അറബ് രാജ്യത്താണ് ഈ വ്യാജ നോട്ടുകൾ നിർമ്മിച്ചതെന്ന് അന്വേഷണം കണ്ടെത്തി. പ്രാദേശിക വിപണിയിൽ ഇവ എത്തിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം വരുത്തുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
100,000 യു.എസ്. ഡോളർ വിലമതിക്കുന്ന കള്ളനോട്ടുകൾ വെറും 16,000 കുവൈത്തി ദിനാറിന്—ഏകദേശം 50 ശതമാനത്തിലേറെ ഇളവിൽ—വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. കള്ളനോട്ട് വിരുദ്ധ വിഭാഗം രഹസ്യവിവരദാതാവിനെ ഉപയോഗിച്ച് കെണിയൊരുക്കി. ഇതുവഴി മുഖ്യപ്രതിയായ 1993-ൽ ജനിച്ച എ.എ.സെഡ് (A.A.Z.) അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. തുടര്‍ന്ന് വസതിയിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് യു.എസ്. ഡോളറിന്റെ കള്ളനോട്ടുകൾ കൂടി കണ്ടെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Du8AGPEDfJfGa0vgu1h2fL