
കുവൈത്ത് തൊഴിൽ വിപണിയിൽ ഇന്ത്യൻ തൊഴിലാളികളുടെ കുതിപ്പ്; ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം കുറഞ്ഞു
കുവൈത്തിലെ തൊഴിൽ വിപണിയിൽ ഏഷ്യൻ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വർധിക്കുകയും ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണം കുറയുകയും ചെയ്തതായി റിപ്പോർട്ട്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ ഇന്ത്യക്കാരുടെ ആധിപത്യം കൂടുതൽ ശക്തമാവുകയാണ്.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ നിലവിൽ 8 ലക്ഷത്തി 92,000-ത്തിലധികം ഇന്ത്യക്കാരാണ് കുവൈത്ത് തൊഴിൽ വിപണിയിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41,000 ഇന്ത്യൻ തൊഴിലാളികളുടെ വർദ്ധനവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണം 4 ലക്ഷത്തി 72,000 ആയി കുറഞ്ഞു. 2024 ജൂൺ മുതൽ 2025 ജൂൺ വരെയുള്ള ഒരു വർഷ കാലയളവിൽ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം 88,000 വർധിച്ചെങ്കിലും, ഈജിപ്ഷ്യൻ തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ഈ കാലയളവിൽ പുതുതായി എത്തിയ 91,000 വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
കൂടാതെ, കുവൈത്ത് തൊഴിൽ വിപണിയിലെ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ ഒരു പ്രധാന മാറ്റം സംഭവിച്ചു. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള തൊഴിലാളികളുടെ ശതമാനം 16.2-ൽ നിന്ന് 13.5 ശതമാനമായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
ഹൃദയ സംബന്ധമായ രോഗങ്ങളെ ഇനി അകറ്റി നിർത്താം; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
ഇന്നത്തെ ജീവിതശൈലിയിൽ വ്യായാമക്കുറവും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ഹൃദയരോഗങ്ങൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നത്. ഹൃദയത്തിൽ ബ്ലോക്ക് രൂപപ്പെടുന്നതിന് പിന്നിലും ഇതേ ഘടകങ്ങളാണ്. എന്നാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യം നിലനിർത്താനും ബ്ലോക്ക് രൂപപ്പെടുന്നത് തടയാനും സഹായിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ എല്ലാ മരണങ്ങളുടെയും ഏകദേശം 27 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങളാണ് കാരണം. ഹൃദയാരോഗ്യത്തിന് അനുകൂലമായ ചില ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ്.
ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്‌സൈഡായി മാറി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു — അതിനാൽ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. വാൾനട്ടിൽ അടങ്ങിയിരിക്കുന്ന ആൽഫ ലിനോലെനിക് ആസിഡും ആന്റിഓക്‌സിഡന്റുകളും ഹൃദയനാളങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു; ദിവസം ഒന്നോ രണ്ടോ വാൾനട്ട് കഴിക്കുന്നത് ശീലമാക്കണം.
സാൽമൺ പോലുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യങ്ങൾ ട്രൈഗ്ലിസറൈഡ് നില കുറയ്ക്കുകയും രക്തനാളങ്ങളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലാവനോളുകൾ നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
പൊട്ടാസ്യം, നാരുകൾ, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമായ ഓറഞ്ച് ഹൃദയത്തെ കരുത്താർജ്ജിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ആരോഗ്യമുള്ള ഹൃദയത്തിനായി ഈ ‘സൂപ്പർ ഫുഡുകൾ’ ദിവസേനയുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
തുർക്കി പ്രസിഡന്റിന്റെ കുവൈറ്റ് സന്ദർശനം; കുവൈറ്റിൽ ഇന്ന് ഈ റോഡുകൾ അടച്ചിടും
തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ കുവൈത്ത് സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ വിവിധ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എർദോഗൻ എത്തുന്നത് വരെ ഈ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമീരി വിമാനത്താവളത്തിൽ നിന്ന് കിംഗ് ഫൈസൽ റോഡ് വരെ, അവിടെ നിന്ന് സിക്സ്ത് റിംഗ് റോഡുമായുള്ള ഇന്റർസെക്ഷൻ ഭാഗം വഴി കിംഗ് ഫഹദ് റോഡിലേക്കും ബയാൻ പാലസിന്റെ ഗേറ്റ് വരെയും നീളുന്ന പാതകളാണ് താൽക്കാലികമായി അടച്ചിടുക. ഈ സമയത്ത് യാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
അതേസമയം, അറേബ്യൻ ഗൾഫ് റോഡിലെ രണ്ട് ലൈനുകൾ ഞായറാഴ്ച മുതൽ 20 ദിവസത്തേക്ക് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ കെട്ടിട ഭാഗത്ത് നിന്ന് അമിരി ഹോസ്പിറ്റൽ ഭാഗത്തേക്കുള്ള ഇടത്, മധ്യ ലൈനുകളാണ് അടയ്ക്കുക. റോഡ് പുനർനിർമാണ പ്രവർത്തനങ്ങളാണ് ഇതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കാറിന്‍റെ സ്റ്റിയറിങിന് പിന്നിലിരുന്ന് വാഹനമോടിച്ച് കുട്ടി, പിന്നാലെ മറ്റൊരു വാഹനത്തിലിടിച്ചു, ഒടുവില്‍ മുങ്ങി
സാദ് അൽ-അബ്ദുല്ല സിറ്റിയിൽ കുട്ടി കാറോടിച്ച് അപകടമുണ്ടാക്കി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുവൈത്തിൽ വലിയ ചർച്ചയ്ക്കാണ് കാരണമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, സ്റ്റിയറിങ്ങിന് പിന്നിലിരുന്ന കുട്ടി അശ്രദ്ധമായി വാഹനം ഓടിക്കുന്നതും പിന്നീട് നിയന്ത്രണം നഷ്ടപ്പെടുത്തി റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിക്കുന്നതും വ്യക്തമാണ്.
കൂട്ടിയിടിച്ചതിന് പിന്നാലെ, കുട്ടി വാഹനം അതിവേഗം ഓടിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ അപകടകരമായ സംഭവം കണ്ട പ്രദേശവാസികൾ ഞെട്ടലിലാണ്. സുരക്ഷിതമല്ലാത്ത ഈ യാത്രയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെയും പൊതുവഴികളിലെ നിയമലംഘനങ്ങളെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായി തുടരുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)