
യുഎഇയിൽ ഇതാ നിങ്ങളാഗ്രഹിച്ച തൊഴിലവസരങ്ങൾ: ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും വെതർഫോർഡ് ഗ്രൂപ്പിലും പുതിയ ഒഴിവുകൾ
യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും പ്രമുഖ എണ്ണ-പ്രകൃതിവാതക സർവീസ് കമ്പനിയായ വെതർഫോർഡ് ഗ്രൂപ്പിലും വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി:
സ്റ്റാഫ് നഴ്സ് (NICU)
ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ NICU (നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) ഡിപ്പാർട്ട്‌മെന്റിലേക്കാണ് സ്റ്റാഫ് നഴ്സ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത
നഴ്സിംഗിൽ ബിരുദം ആവശ്യമാണ്.
അംഗീകൃത നഴ്സിംഗ് ലൈസൻസ് (MOH/DHA/HAAD) ഉണ്ടായിരിക്കണം.
NICU സർട്ടിഫിക്കേഷനിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം.
നവജാത ശിശു പരിചരണത്തിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ടീമായി ജോലി ചെയ്യാനുള്ള കഴിവ്.മികച്ച ആശയവിനിമയ ശേഷി
ഉത്തരവാദിത്തങ്ങൾ
നവജാത ശിശുക്കളുടെ പരിചരണം ഉറപ്പാക്കുക.
നവജാത ശിശുക്കളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ മേൽ അധികാരികളെ അറിയിക്കുകയും ചെയ്യുക.
ആവശ്യമായ റിപ്പോർട്ടുകൾ തയ്യാറാക്കുക.
മരുന്നുകളും മറ്റ് ചികിത്സകളും കൃത്യസമയത്ത് നൽകുക.
കൃത്യമായ വിവരങ്ങൾ കുടുംബാംഗങ്ങളുമായി കൈമാറുക.അണുബാധ നിയന്ത്രണം
പാലിക്കുക.രോഗികളെക്കുറിച്ചുള്ള കൃത്യമായ ഡോക്യുമെന്റേഷൻ തയ്യാറാക്കുക.
ടീമായി സഹകരിച്ച് പ്രവർത്തിക്കുക.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിജ്ഞാപന ലിങ്കുകൾ സന്ദർശിക്കാവുന്നതാണ്. https://fa-exqb-saasfaprod1.fa.ocs.oraclecloud.com/hcmUI/CandidateExperience/en/sites/CX_1003/job/472
വെതർഫോർഡ് ഗ്രൂപ്പ്
ട്രഷറി അനലിസ്റ്റ്
വെതർഫോർഡ് ഗ്രൂപ്പ് യുഎഇയിൽ ട്രഷറി അനലിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തേടുന്നു.
യോഗ്യതയും പ്രവൃത്തിപരിചയവും
ബിസിനസ്, ഫിനാൻസ്, അല്ലെങ്കിൽ അക്കൗണ്ടിംഗ് എന്നിവയിൽ ഡിഗ്രി.
അല്ലെങ്കിൽ ഒരു ക്വാണ്ടിറ്റേറ്റീവ്/അനലിറ്റിക്കൽ മേഖലയിൽ പി.ജി (പോസ്റ്റ് ഗ്രാജ്വേറ്റ്).
ട്രഷറി, കോർപ്പറേറ്റ് ഫിനാൻസ്, ബാങ്കിംഗ് മേഖലകളിൽ അന്താരാഷ്ട്ര കമ്പനികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ക്രെഡിറ്റ് ലെറ്റർ, ബാങ്ക് ഗ്യാരണ്ടി, ബിഡ് ബോണ്ട്സ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.
CTP സർട്ടിഫിക്കേഷൻ അഭികാമ്യം.
കസ്റ്റമർ സർവീസ്, ഓർഗനൈസേഷണൽ കഴിവുകൾ ഉണ്ടായിരിക്കണം.
ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.
സാങ്കേതിക യോഗ്യതകൾ
ഐ.ടി പരിജ്ഞാനം: GTC പ്ലാറ്റ്‌ഫോം, SWIFT, Tableau, Bloomberg എന്നിവയിൽ പരിചയം.
MS Excel-ൽ അഡ്വാൻസ്ഡ് പരിജ്ഞാനം (PivotTables, VLOOKUP, XLOOKUP, INDEX/MATCH, Advance Conditional Formatting, Data Tables, Power Pivot എന്നിവയിൽ വൈദഗ്ദ്ധ്യം).
വിവിധ ഐ.ടി സിസ്റ്റങ്ങളുമായി പ്രവർത്തിക്കാനുള്ള പരിജ്ഞാനം.
താഴെ പറയുന്ന ബാങ്കുകളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ട്രഷറി സിസ്റ്റങ്ങളിലും പരിചയം: Deutsche Bank (Autobahn), Wells Fargo (CEO), CITI Bank (CitiDirect), Standard Chartered Bank, Bank of America തുടങ്ങിയവ.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിജ്ഞാപന ലിങ്കുകൾ സന്ദർശിക്കാവുന്നതാണ്. https://careers.weatherford.com/#en/sites/CX_1/job/104407/?location=United+Arab+Emirates&locationId=300000000465037&locationLevel=country&mode=location
പാസ്‌വേഡായി പേരും ഫോണ്‍ നമ്പറുമൊക്കെ നൽകുന്നവരാണോ നിങ്ങൾ? എങ്കിൽ പണി വാങ്ങല്ലേ, ശക്തമായ പാസ്‌വേഡുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം എന്ന് നോക്കാം
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് തുടങ്ങിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളും എളുപ്പം ഓർക്കാൻ പറ്റുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുന്നതുകൊണ്ട് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വർധിക്കുകയാണ്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ശക്തമായ പാസ്‌വേഡ് എന്നത് രസകരമോ മനോഹരമോ ആയത് അല്ല, മറിച്ച് പ്രവചിക്കാനാവാത്തതും സങ്കീർണ്ണവുമായതും ആയിരിക്കണം. പലരും പേരും ജനനതീയതിയും ഫോൺ നമ്പറും ചേർത്താണ് പാസ്‌വേഡുകൾ സജ്ജീകരിക്കുന്നത്. ഇതു വഴി ഹാക്കർമാർക്ക് അക്കൗണ്ട് എളുപ്പത്തിൽ തുറക്കാനാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എങ്ങനെ ശക്തമായ പാസ്‌വേഡ് ഉണ്ടാക്കാം?
-പാസ്‌വേഡുകൾ ദൈർഘ്യമേറിയതായിരിക്കണം. ചെറുതായ പാസ്‌വേഡുകൾ എളുപ്പം ഹാക്ക് ചെയ്യപ്പെടും.
-ലോവർകേസ്, അപ്പർകേസ്, അക്കങ്ങൾ, സ്പെഷ്യൽ ക്യാരക്ടറുകൾ (ഉദാ: #, @, _) എന്നിവ ചേർന്ന പാസ്‌വേഡുകൾ കൂടുതൽ സുരക്ഷിതമാണ്.
-വ്യക്തിപരമായ വിവരങ്ങൾ — പേരു, ജനനതീയതി, ഫോൺ നമ്പർ തുടങ്ങിയവ — ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.
-“123”, “abcd”, “password” തുടങ്ങിയ പാറ്റേണുകൾ ഒഴിവാക്കുക.
പാസ്‌വേഡുകൾ സ്ഥിരമായി മാറ്റണം
-ഒരു പാസ്‌വേഡ് ദീർഘകാലം ഉപയോഗിക്കുന്നത് അപകടകരമാണ്. അതിനാൽ പാസ്‌വേഡുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുക.
-കൂടാതെ, സാധ്യമായ എല്ലാ ഓൺലൈൻ അക്കൗണ്ടുകളിലും മൾട്ടി-ഫാക്ടർ അല്ലെങ്കിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) സജ്ജീകരിക്കുക. ഇതിലൂടെ മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാലും, ഉപയോക്താവിന് ഒടിപി അല്ലെങ്കിൽ മുന്നറിയിപ്പ് ലഭിക്കും.
യുപിഐ പിന്‍ സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
-യുപിഐ ആപ്പുകൾ പോലുള്ളവയിൽ പിന്‍ നമ്പർ തിരഞ്ഞെടുക്കുമ്പോൾ ജനനവർഷം, ഫോൺ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ തുടങ്ങിയ എളുപ്പം തിരിച്ചറിയാവുന്ന നമ്പറുകൾ ഉപയോഗിക്കരുത്.
-ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ, പാസ്‌വേഡുകൾ കരുത്തുറ്റതാക്കുക, ഇടയ്ക്കിടെ മാറ്റുക, 2FA ഓണാക്കുക — ഈ മൂന്ന് കാര്യങ്ങളും നിർബന്ധമായി പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
പ്രവാസികൾക്ക് ഒരു പാട് നേട്ടങ്ങൾ ഇനി ആപ്പിലൂടെ :നോർക്കയുടെ സ്വന്തം ആപ്പ് ഉടൻ ഡൌൺലോഡ് ചെയ്യൂ,
പ്രവാസി കേരളീയരുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമാകും. നോര്‍ക്ക കെയര്‍ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒരു കുടുംബത്തിന് — ഭര്‍ത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള രണ്ട് മക്കള്‍ — ₹13,411 പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്‌സണല്‍ അപകട ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്ന സമഗ്ര പരിരക്ഷയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ നവംബര്‍ ഒന്നുമുതല്‍ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകും.
നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും, രാജ്യത്താകമാനം 16,000-ത്തോളം ആശുപത്രികളും പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പ്രവാസികള്‍ക്ക് ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും. പ്രവാസികളുടെ ഏറെകാലം നീണ്ട ആവശ്യമായിരുന്ന സമഗ്ര ആരോഗ്യവും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതിലാണ് നോര്‍ക്ക കെയറിന്റെ പ്രാധാന്യം. ലോക കേരള സഭയില്‍ ഉയര്‍ന്ന ഈ ആശയത്തിന്റെ ഫലവത്കാരമാണ് നോര്‍ക്ക കെയര്‍. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്‍.കെ. ഐഡി കാര്‍ഡ് ഉള്ള പ്രവാസികള്‍ക്ക് പദ്ധതി ലഭ്യമാകും.
ഉടൻ ഡൗൺലോഡ് ചെയ്യൂ :
IPHONE https://apps.apple.com/in/app/norka-care/id6753747852
ANDROID https://play.google.com/store/apps/details?id=com.norkacare_app&pcampaignid=web_share
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
കുവൈത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു; കാരണം ഇതാണ്
കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല റോഡിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ജഹ്റ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ റേഡിയേറ്ററിൽ വെള്ളം കുറഞ്ഞതോ ആകാം തീപിടിത്തത്തിന് കാരണമായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൗരന്മാരും താമസക്കാരും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt
Comments (0)