Posted By Editor Editor Posted On

പൊതുസ്ഥലത്ത് മാലിന്യമിടല്ലേ! നാടുകടത്തും; കുവൈത്തിൽ പരിശോധനയും ശിക്ഷാ നടപടികളും കടുപ്പിച്ചു

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിലും പരിസ്ഥിതി പ്രധാനമായ മേഖലകളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് അധികൃതർ. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി, ബീച്ചുകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമലംഘനം നടത്തുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആറു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 4,682 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 3,483 എണ്ണവും പരിസ്ഥിതി നിയമലംഘനങ്ങളായിരുന്നു. ഇതിൽ 347 കേസുകൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടാണ്.

ഇതിനെ തുടർന്ന്, ഈ മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മരുഭൂമിയിൽ രാപാർക്കാൻ (Camping) എത്തുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ പിടികൂടാൻ പരിശോധകർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനം ആവർത്തിക്കുന്ന വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം നാടുകടത്തും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും തടവും പിഴയും തീരുമാനിക്കുക. മാലിന്യം വലിച്ചെറിയുന്നവർക്ക് ശിക്ഷയിൽ യാതൊരു ഇളവും ലഭിക്കില്ല. ബാർബിക്യൂവിനോ തണുപ്പകറ്റാനോ ഉണ്ടാക്കിയ തീ അണയ്ക്കാതെയും വിറകും മറ്റും ഉപേക്ഷിച്ചു പോകുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്തിൽ ക്രൂരകൊലപാതകം; ദേഹത്തേക്ക് വാഹനം ഓടിച്ചു കയറ്റി ഭാര്യയെ കൊന്നു, ഭർത്താവിനെതിരെ കേസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യയെ മനഃപൂർവം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കുവൈത്തി പൗരനായ ഭർത്താവിനെതിരെ കേസ്. മുത്‌ലയിലെ മരുഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയ ശേഷമാണ് ഇയാൾ ഭാര്യയുടെ ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ, പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

പ്രതിയെ പിന്നീട് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. കേസിന്റെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 27-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്ത് മരുഭൂമിയിൽ സംശയാസ്പദമായ വസ്തു, പരിശോധനയിൽ കണ്ടത് ഗ്രനേഡ്

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി മരുഭൂമിയിൽ 30 മീറ്റർ ഉള്ളിലായി പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ഒരു കൈബോംബ് കണ്ടെത്തി. സംശയാസ്പദമായ വസ്തു ശ്രദ്ധയിൽപ്പെട്ട ഒരു പൗരൻ നൽകിയ വിവരത്തെത്തുടർന്ന് ജഹ്റ സുരക്ഷാ പട്രോൾ സംഘം ഉടൻ തന്നെ സ്ഥലത്തെത്തി.

സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശം വളയുകയും സ്ഫോടക വസ്തുവിന് ചുറ്റും സുരക്ഷാ വേലി സ്ഥാപിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ, ഇത് ഇറാഖ് അധിനിവേശ കാലത്തെ അവശേഷിച്ച സ്ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന്, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുകയും നിർവീര്യമാക്കുകയും ചെയ്തു. പട്രോളിംഗ് സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കാരണം പൊതുജനങ്ങൾക്ക് സംഭവിക്കാനിടയുണ്ടായിരുന്ന വൻ അപകടം ഒഴിവാക്കാൻ സാധിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കുവൈത്തിൽ പ്രവാസി ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്‌ല ഏരിയയിൽ ജോലിസ്ഥലത്തിനുള്ളിൽ ഒരു അറബ് പ്രവാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 61 വയസ്സുള്ള ആളാണ് മരിച്ചത്.

കഴിഞ്ഞ രാത്രി ഒരു കുവൈത്തി പൗരനാണ് മൃതദേഹം കണ്ടെത്തുകയും തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരമറിയിക്കുകയും ചെയ്തത്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫൊറൻസിക് വിദഗ്ധർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമികമായി ഇതൊരു ആത്മഹത്യയാണെന്നാണ് നിഗമനം. മൃതദേഹം നീക്കം ചെയ്യാനും തുടർ പരിശോധനകൾക്കായി ഫൊറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്യാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂട്ടർ ഡിറ്റക്ടീവുകളോട് നിർദ്ദേശിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

കു​വൈ​ത്തിലെ ഈ പ്രദേശത്ത് വ​ൻ തീ​പി​ടിത്തം

കു​വൈ​ത്ത് സി​റ്റി: സു​ലൈ​ബി​യ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഒ​രു വെ​യ​ർ​ഹൗ​സി​ൽ വ​ൻ തീ​പി​ടിത്തം ഉണ്ടായി. വി​വി​ധ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണാ​ണ് തീ​യി​ന് ഇ​ര​യാ​യ​ത്.

വേഗത്തിൽ തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തീ ​വേ​ഗ​ത്തി​ൽ വ്യാ​പി​ച്ചു. എ​ന്നാ​ൽ, സ​മീ​പ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യും സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.766433 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 289.2 ആയി. അതായത് 3.45 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിൽ പ്രകൃതി വാതകത്തിന്റെ വൻ ശേഖരം; പുതിയ എണ്ണപ്പാടം കണ്ടെത്തി

കുവൈത്തിൽ വൻ പ്രകൃതി വാതക ശേഖരം കണ്ടെത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനി (KOC) അറിയിച്ചു. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം പ്രതിദിനം 29 ദശലക്ഷം ക്യൂബിക് അടി വാതകവും 5,000 ബാരലിൽ അധികം കണ്ടൻസേറ്റും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി അറിയിച്ചു. ഏകദേശം 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് കണ്ടെത്തിയ ഈ ശേഖരത്തിൽ 1 ട്രില്യൺ ക്യുബിക് അടി പ്രകൃതി വാതകവും 120 ദശലക്ഷം ബാരലിലധികം കണ്ടൻസേറ്റും സാന്നിധ്യമുണ്ടെന്ന് കണക്കാക്കുന്നു. ഇത് ഏകദേശം 350 ദശലക്ഷം ബാരൽ ക്രൂഡ് എണ്ണയ്ക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കാർബൺ ഡൈ ഓക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ അളവ് കുറഞ്ഞതും ജലരഹിതമായ ഈ വാതക ശേഖരം പരിസ്ഥിതി സൗഹൃദവും സാങ്കേതികമായി ഉന്നത നിലവാരമുള്ളതുമായതായും കുവൈത്ത് ഓയിൽ കമ്പനി വ്യക്തമാക്കി. ഇത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും, ഫീൽഡിനുള്ളിലെ മറ്റ് റിസർവോയറുകളിൽ കൂടുതൽ പര്യവേക്ഷണ പ്രവർത്തനങ്ങളിലൂടെ ശേഖരത്തിന്റെ അളവ് വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയും കുവൈത്ത് എണ്ണമന്ത്രിയും കെപിസി ഡയറക്ടർ ബോർഡ് ചെയർമാനുമായ താരിഖ് സുലൈമാൻ അൽ റൂമി അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ 14 (നാളെ) മുതൽ ഡിസംബർ ഒന്നു വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക.

എന്നാൽ, ബഹ്റൈന് പിന്നാലെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CGq7tvib7k5LBv9cAtG52B?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *