
വിസിറ്റ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ
കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടത്തിയ കർശനമായ ട്രാഫിക് പരിശോധനകൾക്കിടെ, വിസിറ്റ് വിസ കാലാവധി കഴിഞ്ഞ സിറിയൻ പൗരൻ അറസ്റ്റിൽ. ആറാം റിംഗ് റോഡിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർ ട്രാഫിക് നിയമലംഘനം നടത്തിയ ഒരു വാഹനത്തെ തടഞ്ഞുനിർത്തുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, ഇയാളുടെ വിസയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തി. തുടർന്ന് ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)