
സ്വകാര്യ ഭവനങ്ങളിലെ അപ്പാർട്ടുമെന്റുകൾ കെട്ടിട കോഡിന് വിധേയം; കുവൈറ്റ് മുനിസിപ്പാലിറ്റി നിർദേശം ഇങ്ങനെ
കുവൈറ്റ് സിറ്റി: പൗരന്മാരുടെ പരാതികളും അഭിപ്രായങ്ങളും പരിഗണിച്ച് കെട്ടിട നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. അംഗീകൃത നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് നിർമ്മിക്കുന്ന സ്വകാര്യ ഭവനങ്ങളിലെ അപ്പാർട്ടുമെന്റുകൾ കെട്ടിട കോഡിന്റെ ലംഘനമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജനസാന്ദ്രതയും നിയമലംഘനങ്ങളും കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തുന്നതെന്നും, സ്വകാര്യ ഭവനങ്ങളിൽ അപ്പാർട്ടുമെന്റുകൾ ഉണ്ടാകുന്നത് കെട്ടിട നിയമങ്ങൾക്ക് എതിരല്ലെന്നും മുനിസിപ്പാലിറ്റി പറഞ്ഞു. കൂടാതെ, ഈ മേഖലകളിലെ നിയമലംഘനങ്ങൾ അപ്പാർട്ടുമെന്റുകൾക്ക് മാത്രമുള്ളതല്ലെന്നും എല്ലാത്തരം കെട്ടിട നിർമ്മാണങ്ങൾക്കും ബാധകമാണെന്നും അവർ കൂട്ടിച്ചേർത്തു.
സ്വകാര്യ, മോഡൽ ഭവന നിർമ്മാണത്തിനുള്ള കെട്ടിട കോഡുകൾ ഊർജ്ജ ഉപയോഗവും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട നഗര നയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും മുനിസിപ്പാലിറ്റി ഊന്നിപ്പറഞ്ഞു. ഇത് പൗരന്മാരുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും അവർ അറിയിച്ചു.
കുവൈത്തിൽ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം
കുവൈത്തിലെ ഹവല്ലിയിലെ ഒരു ഓഫീസ് കെട്ടിടത്തിലുണ്ടായ തീപിടിത്തം ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ഫയർഫൈറ്റിങ് ടീമുകൾ സംയുക്തമായാണ് തീയണച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈത്തിൽ ഈ വർഷം വൻ മയക്കുമരുന്ന് വേട്ട; ആയിരക്കണക്കിന് കിലോ ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കുവൈത്തിൽ ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം ആയിരം കിലോയോളം മയക്കുമരുന്ന് ഉത്പന്നങ്ങളും ഇരുപത് ലക്ഷത്തിലധികം ഗുളികകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ വിശദാംശങ്ങൾ:
ഹാഷിഷ്: 609 കിലോഗ്രാം
ഹെറോയിൻ: 11 കിലോഗ്രാം
ഷാബു: 302 കിലോഗ്രാം
മരിജുവാന: 41 കിലോഗ്രാം
രാസലഹരി വസ്തുക്കൾ: 54 കിലോഗ്രാം
കൊക്കെയ്ൻ: ഒരു കിലോഗ്രാം
ക്രാറ്റോം: 5 കിലോഗ്രാം
ഇവ കൂടാതെ, 20 ലക്ഷത്തിലധികം സൈക്കോട്രോപിക് ഗുളികകളും 19,477 കിലോഗ്രാം ലിറിക്ക പൗഡറും 9,438 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഈ കാലയളവിൽ മയക്കുമരുന്ന് സംബന്ധമായി ആകെ 1,451 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1,203 മയക്കുമരുന്ന് ഉപയോഗ കേസുകളും, 514 കടത്ത് കേസുകളും, 122 ഇറക്കുമതി കേസുകളും ഉൾപ്പെടുന്നു. ആകെ 1,864 പ്രതികളെ അറസ്റ്റ് ചെയ്തു.മദ്യക്കടത്ത് ഉൾപ്പെട്ട 25 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 513 പേരെ നാടുകടത്തി. മയക്കുമരുന്ന് ഉപയോഗം കാരണം ഒരു സ്ത്രീയടക്കം 11 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി നൂറുൽ ആമിൻ ഉദിനൂർ പീടികയിൽ (47) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ ഹസീന, മക്കൾ നിഹാൽ, നിഹല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
മികവോടെ സഹേൽ ആപ്പ്; 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കൾ, 110 ദശലക്ഷത്തിലധികം ഇടപാടുകൾ
കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്. ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി. മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.
ഡൗൺലോഡ് ചെയ്യാം: https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN&pli=1
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
ഇനി ക്യുആർ കോഡ് മതി; വിവരങ്ങൾ മൊബൈലിൽ മാറ്റാം; വരുന്നൂ ക്യുആർ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്
ആധാർ കാർഡ് ഉപയോഗം കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ പുതിയ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഇ-ആധാർ സംവിധാനവുമായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വരുന്നു. 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ക്യുആർ കോഡ് സംവിധാനം വരുന്നതോടെ ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ ഉപയോഗിക്കേണ്ട ആവശ്യം ഇല്ലാതാകും. ഡിജിറ്റൽ ക്യുആർ സ്കാനുകൾ വഴി തിരിച്ചറിയൽ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ഇത് സേവനദാതാക്കൾക്കും ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകും. നിലവിലുള്ള ഒരു ലക്ഷം ആധാർ ഓതൻ്റിക്കേഷൻ ഉപകരണങ്ങളിൽ 2,000 എണ്ണം ഇതിനകം ക്യുആർ അധിഷ്ഠിതമായി മാറ്റിയിട്ടുണ്ടെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ അറിയിച്ചു.
മൊബൈൽ ആപ്പ് വഴി വിവരങ്ങൾ മാറ്റാം
ക്യുആർ കോഡ് സംവിധാനത്തിന് പുറമെ, അപ്‌ഡേറ്റ് ചെയ്ത പുതിയ മൊബൈൽ ആപ്പും യുഐഡിഎഐ പുറത്തിറക്കും. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് അവരുടെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ മിക്ക വ്യക്തിപരമായ വിവരങ്ങളും മൊബൈൽ ഫോണിൽ നിന്ന് നേരിട്ട് മാറ്റാൻ സാധിക്കും. ഇത് ആധാർ എൻറോൾമെൻ്റ് കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതിൻ്റെ ആവശ്യം കുറയ്ക്കും. 2025 നവംബർ മുതൽ ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, ഐറിസ് സ്കാനുകൾ എന്നിവ അപ്ഡേറ്റ് ചെയ്യാൻ മാത്രമാകും നേരിട്ടുള്ള സന്ദർശനം വേണ്ടിവരിക.
പുതിയ സിസ്റ്റം സർക്കാർ ഡാറ്റാബേസുകളായ ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, പാസ്പോർട്ടുകൾ, ഡ്രൈവിങ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയുമായി ബന്ധിപ്പിക്കും. ഇത് വിവരങ്ങൾ കൂടുതൽ കൃത്യതയോടെ ലഭ്യമാക്കാൻ സഹായിക്കും.
സുരക്ഷ ഉറപ്പാക്കും
വ്യക്തിഗത വിവരങ്ങൾ ഉടമയുടെ സമ്മതത്തോടെ മാത്രമേ പങ്കിടുകയുള്ളൂ എന്ന് ഉറപ്പാക്കുന്ന സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങളോടെയാകും പുതിയ സിസ്റ്റം പ്രവർത്തിക്കുക. ക്യുആർ കോഡ് വെരിഫിക്കേഷൻ രീതി സബ്-രജിസ്ട്രാർ ഓഫീസുകളിലും ഹോട്ടലുകളിലും ഇതിനകം പരീക്ഷിച്ചു വരികയാണ്.
സ്കൂൾ വിദ്യാർത്ഥികൾക്കും ആധാർ നിർബന്ധമാക്കും
സ്കൂൾ വിദ്യാർത്ഥികൾക്കായി ബയോമെട്രിക് എൻറോൾമെൻ്റ് ഡ്രൈവുകൾ നടത്താൻ സിബിഎസ്ഇ പോലുള്ള വിദ്യാഭ്യാസ ബോർഡുകളുമായി യുഐഡിഎഐ സഹകരിക്കും. 5 മുതൽ 7 വയസ് വരെയുള്ള കുട്ടികൾക്കും, 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾ നടപ്പിലാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇ-ആധാർ ഡൗൺലോഡ് ചെയ്യാം https://uidai.gov.in/en/my-aadhaar/get-aadhaar.html
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)