കുവൈറ്റിൽ ഹവാല പണമിടപാട് നടത്തിയ നാല് പ്രവാസികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ , തീവ്രവാദ, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ കൂറ്റാന്വേഷണ വിഭാഗമാണ് നാല് ഈജിപ്ഷ്യൻ സ്വദേശികളും രണ്ട് കുവൈത്തികളും ഉൾപ്പെടെ 6 പേരെ പിടികൂടിയത്. ഹവാല എന്ന പേരിൽ അറിയപ്പെടുന്ന സമാന്തര പണ ഇടപാട് നടത്തി വരികയായിരുന്നു പിടിയിലായവർ. നിരവധി രാജ്യങ്ങളിലേക്ക് വ്യാജ കമ്പനികളുടെ പേരിൽ ഇവർ സമാന്തരമായി പണം അയച്ചതായി കണ്ടെത്തുകയായിരുന്നു. ഫണ്ടുകളുടെ നീക്കം നിരീക്ഷിച്ച ശേഷം, സമഗ്രമായ സുരക്ഷാ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
