
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ആയുധങ്ങളും പിടിച്ചെടുത്തു: മൂന്ന് പേർ അറസ്റ്റിൽ
കുവൈത്തിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട മൂന്ന് അനധികൃത താമസക്കാരടങ്ങിയ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തു.അന്വേഷണത്തിൽ, “ബാർ അൽ-സൽമി” മേഖലയിലെ ഒരു സ്ഥലം മയക്കുമരുന്ന് സൂക്ഷിക്കാനും വിൽക്കാനും ഇവർ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്.
ഏകദേശം 4 കിലോഗ്രാം ഹാഷിഷ്,100 ഗ്രാം മരിജുവാന, ഒരു കിലോഗ്രാം ‘ലിറിക്ക’ പൗഡർ, 25,000 സൈക്കോട്രോപിക് ലഹരിവസ്തു ഗുളികകൾ, രണ്ട് കലാഷ്നിക്കോവ് തോക്കുകൾ, ആറ് പിസ്റ്റളുകൾ, വൻതോതിൽ വെടിമരുന്ന് എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറി. സമൂഹത്തെ ലഹരിവസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മയക്കുമരുന്ന് കടത്തുകാർക്കെതിരെയുള്ള കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)