
തലവര മാറ്റിമറിച്ച് ബിഗ് ടിക്കറ്റ്, തയ്യൽക്കാരനിൽ നിന്ന് കോടീശ്വരനിലേക്ക്; സുഹൃത്ത് പറഞ്ഞ് ടിക്കറ്റെടുത്തത് പ്രവാസിയുടെ ജീവിതം മാറ്റി
ദുബായിൽ തയ്യൽക്കാരനായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി സബുജ് മിയാ അമീർ ഹൊസൈൻ ദിവാൻ (36) ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ രൂപ) സമ്മാനം നേടി ജീവിതം മാറ്റിമറിച്ചു. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം ആദ്യമായി ടിക്കറ്റെടുത്ത സബുജിന് ഇത് അപ്രതീക്ഷിത ഭാഗ്യമാണ് സമ്മാനിച്ചത്.
കഴിഞ്ഞ പതിനെട്ട് വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സബുജ്, കുടുംബത്തെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസജീവിതം നയിക്കുന്നത്. ജൂലൈ 29-ന് എടുത്ത 194560 നമ്പർ ടിക്കറ്റാണ് ഇദ്ദേഹത്തെ കോടീശ്വരനാക്കിയത്.
“ഞാൻ വളരെ സാധാരണ വരുമാനമുള്ള ഒരു തയ്യൽക്കാരനാണ്. ഈ സമ്മാനം എന്റെ കുടുംബത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കും,” സബുജ് പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കുടുംബവുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മെഗാ നറുക്കെടുപ്പിന് മുന്നോടിയായി നടന്ന പ്രതിവാര നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)