ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് നടൻ സൽമാൻ ഖാൻ താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയത്.ട്രൈജമിനൽ ന്യൂറൽജിയയുമായി പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു, അതിനുള്ള പരിഹാരത്തിനായി 2011 ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇപ്പോൾ, നടൻ രണ്ട് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കൂടി നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി: ബ്രെയിൻ അന്യൂറിസം, ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (എവിഎം).
മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച് തലച്ചോറിലെ രക്തക്കുഴലിൽ ഉണ്ടാകുന്ന വീക്കമാണ് ബ്രെയിൻ അന്യൂറിസം. ഈ വീക്കം പൊട്ടുകയോ മറ്റോ ചെയ്താൽ അത് തലച്ചോറിൽ രക്തസ്രാവത്തിന് കാരണമാകുന്നു, ഇതിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നു. ബ്രെയിൻ അന്യൂറിസം സാധാരണമാണെങ്കിലും, അത് പൊട്ടിയാൽ ജീവന് ഭീഷണിയാകാം. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ജനിതക കാരണങ്ങൾ എന്നിവയാണ് ബ്രെയിൻ അന്യൂറിസത്തിന് കാരണമാകുന്നത്,
അതേസമയം മുഖത്തിൻറെ ഒരു വശത്ത് വൈദ്യുതാഘാതം പോലുള്ള തീവ്രമായ വേദന ഉണ്ടാകുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ട്രൈജമിനൽ ന്യൂറൽജിയ. മുഖത്ത് നിന്ന് തലച്ചോറിലേക്ക് സിഗ്നലുകൾ വഹിക്കുന്ന നാഡിയെയാണ് ഇത് ബാധിക്കുന്നത്. പല്ല് തേയ്ക്കുകയോ മേക്കപ്പ് ഇടുകയോ പോലുള്ള ലളിതമായ സന്ദർഭങ്ങളിൽ പോലും വേദന ഉണ്ടാകാം. വേദന നിയന്ത്രിക്കാൻ പ്രയാസമാണ്, പലപ്പോഴും മരുന്നുകളോ ശസ്ത്രക്രിയയോ പോലും ആവശ്യമായി വരും.
എവി മാൽഫോർമേനെന്നാൽ രക്തക്കുഴലുകളുടെ അസാധാരണമായ കുരുക്ക് എന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് ആൻഡ് സ്ട്രോക്ക് പറയുന്നത്. ഇത് ധമനികൾക്കും സിരകൾക്കും ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മിക്കപ്പോഴും സുഷുമ്‌നാ നാഡിയിലും തലച്ചോറിലുമാണ് ഇവ കാണപ്പെടുന്നതെങ്കിലും ശരീരത്തിൻറെ മറ്റെവിടെയെങ്കിലും വികസിക്കുകയും ചെയ്യാം. ഇത് കോശങ്ങളിലെ സാധാരണ രക്തചംക്രമണത്തെയും ഓക്‌സിജൻ കൈമാറ്റത്തെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LqduJQRejzH0P0P9C82Orj?mode=ac_t