നാളെ മുതൽ 15% രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കും: എയർ ഇന്ത്യയ്ക്ക് വില്ലനായത് സർവീസ് മുടക്കം

ഒരു മാസത്തേക്ക് എയർ ഇന്ത്യ വലിയ വിമാനങ്ങൾ (വൈഡ് ബോഡി) ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15% വെട്ടിക്കുറയ്ക്കും. നാളെ പ്രാബല്യത്തിലാകും. വിവിധ കാരണങ്ങളാൽ സർവീസ് മുടങ്ങുന്ന സാഹചര്യത്തിൽ പകരം സർവീസിനു വിമാനങ്ങൾ കരുതേണ്ടതിനാലാണിത്.നിലവിൽ ബുക്ക് ചെയ്തവർക്ക് ബദൽ വിമാനങ്ങളിൽ സീറ്റ് നൽകാൻ ശ്രമിക്കും. സാധിച്ചില്ലെങ്കിൽ ടിക്കറ്റ് തുക പൂർണമായും മടക്കിനൽകും. യാത്ര സൗജന്യമായി റീഷെഡ്യൂൾ ചെയ്യാനും അനുവദിക്കും. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ബോയിങ് 787 വിമാനങ്ങൾക്കു പുറമേ ബോയിങ്ങിന്റെ തന്നെ 777 വിമാനങ്ങളിലും സുരക്ഷാപരിശോധന നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. 26 ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന കഴിഞ്ഞു.

അറ്റകുറ്റപ്പണിയും സാങ്കേതിക പ്രശ്നങ്ങളുംമൂലം എയർ ഇന്ത്യ ഇന്നലെ 3 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ടൊറന്റോ–ഡൽഹി വിമാനം അറ്റകുറ്റപ്പണി നീണ്ടതിനാലും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലും റദ്ദാക്കി. യാത്രക്കാരെ തിരിച്ചിറക്കി. ദുബായ്–ഡൽഹി വിമാനവും സാങ്കേതികകാരണങ്ങളാൽ റദ്ദാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version