kവാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടത്. രാജ്യം, ഭാഷ തുടങ്ങിയ വിവരങ്ങളാകും പരസ്യങ്ങളായി എത്തുക.
പരസ്യത്തിന് പുറമെ ഉപയോക്താക്കൾക്ക് മാസംതോറും പണമടച്ച് ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനും വരും അപ്‌ഡേറ്റിൽ ലഭ്യമാകും. സബ്‌സ്‌ക്രൈബർമാർക്ക് വേഗത്തിൽ അപ്ഡേറ്റുകൾ ലഭിക്കാനും, കൂടുതൽ ആളുകളിലേക്ക് ചാനൽ എത്തിക്കുന്നതിനായി അഡ്മിനുകൾക്ക് പ്രൊമോട്ട് ചെയ്യാനും ഇതിലൂടെ സാധിക്കും. 2018 മുതൽ തന്നെ വാട്‌സ്ആപ്പിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മെറ്റ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഉള്ളതു പോലെ സ്റ്റോറിക്കുള്ളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. സ്വകാര്യ ചാറ്റുകളിലോ, ഗ്രൂപ്പ് ചാറ്റുകളിലോ പരസ്യങ്ങൾ വരില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റ അക്കൗണ്ടുകൾ വാട്‌സാപ്പിൽ വരുന്ന പരസ്യങ്ങളെ സ്വാധീനിക്കും. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളോ നമ്പറോ പരസ്യ കമ്പനികൾക്ക് നൽകില്ലെന്നും മെറ്റ ഉറപ്പ് നൽകുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx