കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് നിരീക്ഷണ സംവിധാനം; ജാ​ഗ്രത നിർദേശം

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള തലത്തിൽ ചില രാജ്യങ്ങളിൽ എയ്ഡ്‌സ് രോഗത്തിന് കാരണമാകുന്ന എച്ച്.ഐ.വി ബാധയുടെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണ് , മന്ത്രാലയം ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്.നിലവിൽ രാജ്യത്ത് സ്ഥിര താമസത്തിനു എത്തുന്ന വിദേശികൾക്ക് അതാത് രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് വൈദ്യപരിശോധന നടത്തണം. ഇവ ആ രാജ്യത്തെ കുവൈത്ത് കോൺസുലേറ്റുകളിൽ നിന്നോ എംബസികളിൽ നിന്നോ സാക്ഷ്യപ്പെടു ത്തുകയും ചെയ്യണം.ഇതിനു ശേഷം മാത്രമാണ് ഇവർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കുന്നത്.
കുവൈത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായാണ് അതാത് രാജ്യങ്ങളിൽ വെച്ച് വൈദ്യപരിശോധന നടത്തുന്നത്.ഇതിനു പുറമെ രാജ്യത്ത് എത്തിയാൽ വിസ സ്റ്റാമ്പിങ്ങിന് മുന്നോടിയായും വൈദ്യ പരിശോധന ആവർത്തിക്കുന്നു.കൂടാതെ പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, എച്ച്‌ഐവി പരിശോധനക്ക് പുറമെ ഹെപ്പറ്റൈറ്റിസ് ബി, സി, ക്ഷയം മലേറിയ, ഫൈലേറിയ മുതലായ രോഗ പരിശോധനയും നടത്തുന്നതായും അദ്ദേഹം വിശദീകരിച്ചു.ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും കൈകാര്യം ചെയ്യുന്നവർ, സലൂണുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അലക്കുശാലകൾ, മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളെയും ആനുകാലിക മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version