Posted By Editor Editor Posted On

കുവൈത്തിൽ പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽവ​ന്നു

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജൂ​ൺ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന നി​യ​മം ആഗ​സ്റ്റ് 31 വ​രെ തു​ട​രും.

തീ​രു​മാ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യു​ടെ പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ വ​ർ​ക്ക്‌​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് ആ​ക്ടിങ് ഡ​യ​റ​ക്ട​ർ മ​ർ​സൂ​ഖ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വേ​ന​ൽ​ക്കാ​ല​ത്തെ ക​ന​ത്ത ചൂ​ടി​ന്റെ ഗു​രു​ത​ര​മാ​യ ആ​ഘാ​ത​ത്തി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ൽ ല​ക്ഷ്യ​മി​ട്ടാ​ണ് നി​യ​ന്ത്ര​ണം.വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വേ​ന​ൽ​ക്കാ​ല നി​യ​ന്ത്ര​ണ​ത്തെ ക​മ്പ​നി​ക​ൾ പ്ര​ശം​സി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​തു​ജ​ന താ​ൽ​പ​ര്യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും രാ​ജ്യം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും മ​ർ​സൂ​ഖ് അ​ൽ ഒ​തൈ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​സ​മ​യം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ൽ ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ഉ​ണ്ട്. ക​മ്പ​നി​ക​ൾ ഈ ​കാ​ര്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി. താ​പ​നി​ല ഉ​യ​ർന്ന് തു​ട​ങ്ങി​യ​തോ​ടെ ആ​രോ​ഗ്യ, തൊ​ഴി​ൽ സു​ര​ക്ഷാ മാ​ർഗ​നി​ർദ്ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​തോ​റി​റ്റി​യെ 24936192 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം.

👆👆

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *