റിഗയ് പ്രദേശത്തെ അപാർട്മെന്റിൽ ഇന്ന് ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി ഉയർന്നു. മരിച്ചവരിൽ എല്ലാവരും സുഡാനികൾ ആണെന്നാണ് വിവരം. പതിനഞ്ചിൽ അധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്..ഇവരിൽ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം..ഇന്ന് കാലത്താണ് സംഭവം. അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നി ശമന സേന വിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ താഴേക്ക് ചാടിയതിനെ തുടർന്നാണ് പലർക്കും പരിക്കെറ്റത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FQkuWuYe1MfH1czcvXQf8l