​ഗൾഫിൽ പ്രവാസി മലയാളി വെടിയേറ്റ് മരിച്ചു

കാസർക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41)ആണ് മരിച്ചത്.ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ പതിമൂന്നു വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വീസയിലാണ്. ഇന്നലെ രാത്രി സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: നസ്റിൻ ബീഗം. മക്കൾ:മറിയം ഹല, മുഹമ്മദ് ബിലാൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FQkuWuYe1MfH1czcvXQf8l

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top