Posted By Editor Editor Posted On

കുടുംബവിസയിൽ സുപ്രധാന നിർദേശവുമായി കുവൈറ്റ്

കുവൈത്തിൽ ശമ്പളം ഉയർത്തി കാണിച്ച് കുടുംബ വിസ നേ ടുകയയും പിന്നീട് ചെറിയ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്ത പ്രവാസികളുടെ കുടുംങ്ങൾ ഒരു മാസത്തിനകം രാജ്യം വിടുകയോ അല്ലെങ്കിൽ ശമ്പള നിബന്ധന പാലിച്ചു കൊണ്ട് പദവി ശരിയാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രവാസികൾക്ക് ഭാര്യ, മക്കൾ എന്നീ ബന്ധുക്കളെ കുടുബ വിസയിൽ കൊണ്ട് വരുന്നതിനു 800 ദിനാർ കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു കൊണ്ട് കഴിഞ്ഞ വർഷമാണ് പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. ഇതെ തുടർന്ന് 800 ദിനാർ ശമ്പളം ഇല്ലാത്ത പലരും വർക്ക് പെർമിറ്റിൽ ശമ്പളം ഉയർത്തി കാണിച്ചു കൊണ്ട് വിസ നേടുകയും പിന്നീട് കുടുംബം കുവൈത്തിൽ എത്തിയ ശേഷം കുറഞ്ഞ ശമ്പളത്തിലേക്ക് ജോലി മാറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിസ നേടിയ നിരവധി പേരെ ആഭ്യന്തര മന്ത്രാലയം വിളിപ്പിക്കുകയും കുടുംബത്തെ തിരിച്ചയക്കുന്നതിനു ഒരു മാസത്തെ സമയ പരിധി അനുവദിക്കുകയും ചെയ്‌യതയാണ് റിപ്പോർട്ട്. കുറഞ്ഞ ശമ്പള പരിധി പ്രകാരം പദവി ശരിയാക്കുന്നതിനു ഒരു മാസത്തെ സമയ പരിധിയും ഇവർക്ക് അനുവദിച്ചിട്ടുണ്ട്.കുടുംബ വിസ പുനരാരംഭിച്ച കഴിഞ്ഞ വർഷം മുതൽ കുടുംബത്തെ കൊണ്ടു വന്നവർക്കാണ് ഇത് ബാധകമാക്കിയിരിക്കുന്നത്.

👆👆കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *