Posted By Editor Editor Posted On

വലിയ സന്ദേശങ്ങൾ വായിച്ച് കഷ്ടപ്പെടേണ്ട, വാട്സ്ആപ്പ് സമ്മറി വരുന്നു; പുതിയ ഫീച്ചർ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റൻറ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ആഗോളതലത്തിൽ 3.5 ബില്യണിലധികം ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഈ ആപ്പ് ഉപയോഗിക്കുന്നു. മികച്ച ഉപയോക്തൃ-സൗഹൃദ ഇൻറർഫേസും ശക്തമായ സുരക്ഷാ സവിശേഷതകളും വാട്‍സ്ആപ്പിൻറെ വലിയ ജനപ്രീതിക്ക് കാരണമാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് പതിവായി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും അവതരിപ്പിക്കുന്നു. ഇപ്പോൾ ഒരു പുതിയ ഫീച്ചർ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു. വരാനിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഇൻബോക്‌സുകളിലും ഗ്രൂപ്പുകളിലും വരുന്ന സന്ദേശങ്ങൾ സംഗ്രഹിക്കാൻ പ്രാപ്‍തമാക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ.

വാട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ വാബീറ്റഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോം നിലവിൽ ഒരു മെസേജ് സമ്മറി ഫീച്ചറിൻറെ സവിശേഷതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായാണ് WAbetainfo റിപ്പോർട്ട് ചെയ്യുന്നത്. ഉപയോക്താക്കൾക്ക് മിസ്‌ഡ് ചാറ്റുകളുടെ സമ്മറി നൽകുന്നതിനുള്ള ഒരു ഫീച്ചർ ആണിതെന്നും പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ ഫോർ ആൻഡ്രോയ്‌ഡ് 2.25.15.12 അപ്‌ഡേറ്റ് വഴി ആൻഡ്രോയ്‌ഡിലെ ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും ഉള്ള സന്ദേശങ്ങളുടെ സംഗ്രഹങ്ങൾ ഈ ഫീച്ചർ നൽകും.

ഈ പുതിയ ഫീച്ചർ മികച്ച സൗകര്യം വാഗ്ദാനം ചെയ്യുന്നു. പുതിയ ഫീച്ചർ മെറ്റ എഐയിൽ പ്രവർത്തിക്കും. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് മെസേജുകളുടെ സംക്ഷിപ്‍ത സമ്മറി ലഭ്യമാക്കും. അങ്ങനെ ഒരു മെസേജിൻറെ എല്ലാ വിശദാംശങ്ങളും വായിക്കാതെ തന്നെ അവയുടെ സാരാംശം വേഗത്തിൽ മനസിലാക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നു. നിങ്ങൾക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, മെറ്റാ എഐ പുതിയ സന്ദേശങ്ങളെ ഹ്രസ്വമായ ഹൈലൈറ്റുകളായി മാറ്റും. ഒരു ബട്ടൺ അമർത്തിയാൽ അവ ആക്‌സസ് ചെയ്യാൻ കഴിയും. പ്രൈവറ്റ് ചാറ്റ്, ഗ്രൂപ്പ്, ചാനൽ തുടങ്ങിയവ ഉൾപ്പെടെ വാട്ട്‌സ്ആപ്പിലെ എല്ലാ ചാറ്റ് ഫോമുകളിലും ഈ ഫീച്ചർ ലഭ്യമാകും. ഒന്നിലധികം സജീവ ഗ്രൂപ്പുകളിലും ചാനലുകളിലും ഭാഗമായ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ കൂടുതൽ പ്രയോജനപ്പെടും. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന സംഭാഷണങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ആയി തുടരാൻ അവരെ സഹായിക്കുകയും ചെയ്യും.

ചാറ്റ് സ്വകാര്യതയുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ ഒരു പ്രധാന ആശങ്ക വാട്‌സ്ആപ്പ് അടുത്തിടെ പരിഹരിച്ചിരുന്നു. ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതോ എക്സ്പോർട്ട് ചെയ്യുന്നതോ തടയുന്ന ഒരു ഫീച്ചർ പ്ലാറ്റ്‌ഫോം അടുത്തിടെ പുറത്തിറക്കി. സ്വകാര്യ സംഭാഷണങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുള്ളവർക്കായാണ് ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഒരു സന്ദേശം അയയ്ക്കുന്നയാൾക്ക് ഇപ്പോൾ അവരുടെ ചാറ്റുകളുടെ ഡൗൺലോഡും എക്സ്പോർട്ടും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് സ്വയം തീരുമാനിക്കാൻ ഈ ഫീച്ചർ സഹായിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *