കുവൈറ്റിലേക്ക് ഈ രാജ്യത്ത് നിന്ന് 1200 നഴ്സുമാർ കൂടി എത്തുന്നു

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാനിൽ നിന്നുള്ള 1200 നഴ്‌സുമാർ കൂടി എത്തുന്നു. ഇവരിൽ 125 പേരുടെ ആദ്യ ബാച്ച് ഉടൻ തന്നെ എത്തിച്ചേരുമെന്ന് കുവൈത്തിലെ പുതിയ പാക് സ്ഥാനപതി ഡോ. മുസാഫർ ഇഖ്ബാലിനെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച എത്തേണ്ടതായിരുന്നു ആദ്യ ബാച്ച്. എന്നാൽ ഇവരുടെ താമസ സൗകര്യം ഒരുക്കുന്നതിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് എത്തുവാൻ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രശ്നം പരിഹരിക്കുന്നതിനു പ്രത്യേക സംഘം പ്രവർത്തിച്ചു വരികയാണ്.വരും കാലയളവിൽ തന്റെ രാജ്യത്ത് നിന്ന് 1,200 നഴ്‌സുമാർ കൂടി കുവൈത്തിൽ എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. പാകിസ്ഥാൻ പൗരന്മാർക്ക് ഇപ്പോൾ കുവൈത്തിലേക്ക് ടൂറിസ്റ്റ്, ബിസിനസ്, പ്രൊഫഷണൽ, മറ്റ് വിസകൾ എന്നിവ ലഭ്യമാണ്. ഇതിനാൽ സമീപ ഭാവിയിൽ മറ്റു മേഖലകളിലേക്കുള്ള കൂടുതൽ തൊഴിലാളികൾ കുവൈത്തിൽ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ

Related Posts

Leave a Reply

Your email address will not be published. Required fields are marked *