
കുവൈറ്റിൽ കഴിഞ്ഞ വർഷം റദ്ദാക്കിയത് ഇത്രയധികം കുടുംബവിസകൾ
കുവൈത്തിൽ കഴിഞ്ഞ വർഷം പതിനാറായിരത്തിൽ പരം കുടുംബ വിസകൾ റദ്ധ് ചെയ്തതായി റിപ്പോർട്ട്.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് ഈ വിവരം പുറത്തുവിട്ടത്.രാജ്യത്ത് നിലവിൽ 544,370 പേരാണ് കുടുംബ വിസയിൽ കഴിയുന്നത്.അതെ സമയം കഴിഞ്ഞ വർഷം 24,100 പ്രവാസികളാണ് കുടുംബ വിസയിൽ ആദ്യമായി കുവൈത്തിൽ എത്തിയത്. നിലവിൽ വിവിധ വിസകളിൽ ആകെ 3.024 ദശ ലക്ഷം പ്രവാസികളാണ് കഴിയുന്നത്.ഇവരിൽ 2.04 ദശ ലക്ഷം പുരുഷന്മാരും 9 ലക്ഷത്തി 77 ആയിരത്തോളം പേർ സ്ത്രീകളുമാണ്.രാജ്യത്ത് സർക്കാർ മേഖലയിൽ 96,860 പ്രവാസികളാണ് ജോലി ചെയ്യുന്നത്.ആർട്ടിക്കിൾ 18 വിസയിൽ സ്വകാര്യ മേഖലയിൽ 15 ലക്ഷത്തി 92 ആയിരം പേരും ഗാർഹിക മേഖലയിൽ 735,740 പേരും ജോലി ചെയ്യുന്നതായും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ താമസം നിയമ ലംഘകരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗണ്യമായി കുറഞ്ഞു. നിലവിൽ 81,500 പേർ മാത്രമാണ് രാജ്യത്ത് താമസ നിയമ ലംഘകരായി കഴിയുന്നത്. 2023-ൽ ഇത് 121,100,ഉം 2022-ൽ 133,400, ഉം 2021-ൽ 151,680 ഉം ആയിരുന്നു എന്നും സ്ഥിതി വിവര കണക്കിൽ വ്യക്തമാക്കുന്നു.
Comments (0)