
കുവൈത്തിലെ വാതകച്ചോർച്ച; പരിക്കേറ്റവരിൽ മലയാളിയും
കുവൈത്തിൽ ഫഹാഹീലിലെ ഒരു ഷോപ്പിംഗ് മാളിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. എ സി യിൽ നിന്നും വാതക ചോർച്ചയുണ്ടായതിനെ തുടർന്നാണ് പൊട്ടിത്തെറി സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഫഹാഹീൽ, അഹ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് . പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ ആളുകളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലഭ്യമായിട്ടില്ല
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)