ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ ഭർത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയാണ് (57) കൊല്ലപ്പെട്ടത്. ഭർത്താവ് മുരളീധരനെ (62) പൊലീസ് കസ്റ്റഡിയിൽ എടുത്തു.ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു. ഉഷ മാസങ്ങളായി തളർന്നു കിടപ്പിലായിരുന്നു. ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാർ, തൃത്താല എസ്ഐഎന്നിവർ സ്ഥലത്തെത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx